കേ​ര​ളകോ​ണ്‍​ഗ്ര​സി​ന്‍റെ ഭൂ​സം​ര​ക്ഷ​ണ ജാ​ഥ നാ​ളെ ആ​രം​ഭി​ക്കും
Saturday, October 19, 2019 10:45 PM IST
നെ​ടു​ങ്ക​ണ്ടം: ഇ​ടു​ക്കി ജി​ല്ല​യി​ൽ 1964 ച​ട്ട​പ്ര​കാ​ര​മു​ള്ള പ​ട്ട​യ​ങ്ങ​ളി​ൽ നി​ർ​മാ​ണ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വു​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം (ജോ​സ് കെ. ​മാ​ണി) 21 മു​ത​ൽ 25 വ​രെ ജി​ല്ല​യി​ൽ ക​ർ​ഷ​ക സം​ര​ക്ഷ​ണ ജാ​ഥ ന​ട​ത്തു​മെ​ന്ന് പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

21-ന് ​രാ​വി​ലെ ഒ​ന്പ​തി​ന് ക​രി​ങ്കു​ന്ന​ത്ത് തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യു​ന്ന ജാ​ഥ​യു​ടെ ക്യാ​പ്റ്റ​ൻ​മാ​ർ റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ​യും ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ലു​മാ​ണ്. ആ​ദ്യ​ദി​വ​സം ക​ഞ്ഞി​ക്കു​ഴി​യി​ൽ ജാ​ഥ സ​മാ​പി​ക്കും.

ര​ണ്ടാം​ദി​വ​സം അ​ടി​മാ​ലി​യി​ൽ​നി​ന്നും ആ​രം​ഭി​ക്കു​ന്ന ജാ​ഥ രാ​ജ​കു​മാ​രി​യി​ലും മൂ​ന്നാം​ദി​വ​സം പാ​റ​ത്തോ​ട്ടി​ൽ ആ​രം​ഭി​ക്കു​ന്ന ജാ​ഥ കാ​ഞ്ചി​യാ​റി​ലും സ​മാ​പി​ക്കും. സ​മാ​പ​ന​ദി​വ​സ​മാ​യ 25 ന് 35-ാം ​മൈ​ലി​ൽ നി​ന്നാ​ രം ​ഭി​ ക്കുന്ന ജാ​ഥ വൈ​കു​ന്നേ​രം അ​ഞ്ചി​ന് നെ​ടു​ങ്ക​ണ്ട​ത്ത് സ​മാ​പി​ക്കും. ജോ​സ് കെ. ​മാ​ണി എം​പി ഉ​ദ്ഘാ​ട​നം​ ചെ​യ്യും. എം​എ​ൽ​എ​മാ​ർ, പാ​ർ​ട്ടി സം​സ്ഥാ​ന - ജി​ല്ലാ നേ​താ​ക്ക​ൾ, പോ​ഷ​ക സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​ൻ​സ​ണ്‍ വ​ർ​ക്കി, സി​ജോ ന​ട​യ്ക്ക​ൽ, ജി​ൻ​സ​ണ്‍ പൗ​വ​ത്ത്, ജോ​സ​ഫ് തോ​ണ​ക്ക​ര, എ​ൻ.​എം. ത​ങ്ക​ച്ച​ൻ, ടി.​ജെ. തോ​മ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.