ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്ക​ണ​മെ​ന്ന്
Saturday, October 19, 2019 10:37 PM IST
ഉ​പ്പു​കു​ന്ന്: ബി​എ​സ്എ​ൻ​എ​ൽ മൊ​ബൈ​ൽ ക​വ​റേ​ജ് മാ​ത്രം ല​ഭി​ക്കു​ന്ന ഉ​പ്പു​കു​ന്ന് മേ​ഖ​ല​യി​ൽ വൈ​ദ്യു​തി നി​ല​ച്ചാ​ൽ മൊ​ബൈ​ൽ ഫോ​ണ്‍ ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ടു​ന്ന​താ​യി പ​രാ​തി.
വൈ​ദ്യു​തി മു​ട​ങ്ങി​യാ​ൽ ബി​എ​സ്എ​ൻ​എ​ൽ ട​വ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​യു​ള്ള ജ​ന​റേ​റ്റ​റി​ൽ ഡീ​സ​ൽ നി​റ​യ്ക്കാ​ത്ത​തി​നാ​ലാ​ണ് മൊ​ബൈ​ൽ ബ​ന്ധം താ​റു​മാ​റാ​കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ബി​എ​സ്എ​ൻ​എ​ൽ ഒ​ഴി​കെ മ​റ്റ് സ്വ​കാ​ര്യ ക​ന്പ​നി​ക​ളു​ടെ​യൊ​ന്നും മൊ​ബൈ​ൽ ക​വ​റേ​ജ് ഉ​പ്പു​കു​ന്ന് മേ​ഖ​ല​യി​ൽ ല​ഭ്യ​മ​ല്ല.
അ​തി​നാ​ൽ എ​ല്ലാ സ​മ​യ​വും മൊ​ബൈ​ൽ ക​വ​റേ​ജ് ല​ഭ്യ​മാ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി ബി​എ​സ്എ​ൻ​എ​ൽ അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.