ഉ​ത്ത​ര​വ് തി​രു​ത്തി​യത് പ്ര​തി​ഷേ​ധം ത​ണു​പ്പി​ക്കാ​ൻ: കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം; പി.​ജെ. ജോ​സ​ഫി​ന്‍റെ സ​ത്യ​ഗ്ര​ഹം നാ​ളെ
Thursday, October 17, 2019 11:11 PM IST
തൊ​ടു​പു​ഴ: 1964 - ലെ​യും 1993 - ലെ​യും ഭൂ​മി പ​തി​വു ച​ട്ട​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കും​വ​രെ കേ​ര​ള കോ​ണ്‍​ഗ്ര​സ് പ്ര​ഖ്യാ​പി​ച്ച സ​മ​ര പ​രി​പാ​ടി​ക​ൾ തു​ട​രു​മെ​ന്ന് കേരള കോൺഗ്രസ് -എം (പി.ജെ. ജോസഫ്) ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​ജെ.​ജേ​ക്ക​ബ് അ​റി​യി​ച്ചു.

ഈ ​ച​ട്ട​ങ്ങ​ൾ പ്ര​കാ​രം കൃ​ഷി ആ​വ​ശ്യ​ത്തി​നും വീ​ടു വ​യ്ക്കു​ന്ന​തി​നും മാ​ത്ര​മാ​ണ് പ​ട്ട​യ ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥ​ർ​ക്ക് അ​നു​മ​തി ഉ​ള്ള​ത്. ഈ ​നി​യ​മം ഭേ​ദ​ഗ​തി ചെ​യ്താ​ൽ മാ​ത്ര​മേ ജി​ല്ല​യി​ലെ ജ​ന​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള വി​വേ​ച​നം അ​വ​സാ​നി​പ്പി​ക്കാ​ൻ ക​ഴി​യൂ.

സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വു മു​ഴു​വ​നാ​യി പി​ൻ​വ​ലി​ച്ചി​ട്ടി​ല്ല. പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് റ​വ​ന്യൂ വ​കു​പ്പി​ന്‍റെ എ​ൻ​ഒ​സി ആ​വ​ശ്യ​മു​ള്ള​ത് മൂ​ന്നാ​ർ മേ​ഖ​ല​യി​ലെ വി​ല്ലേ​ജു​ക​ൾ​ക്ക് മാ​ത്ര​മാ​ക്കി ഉ​ത്ത​ര​വു തി​രു​ത്തി​യി​ട്ടു​ണ്ടെ ങ്കി​ലും ഹൈ​ക്കോ​ട​തി​യി​ലു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടു​ക​ളും ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ഉ​റ​പ്പും നി​ർ​മാ​ണ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​താ​ണ്.

ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ വ​കു​പ്പ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള ഉ​ത്ത​ര​വും അ​തേ​പ​ടി നി​ല​നി​ൽ​ക്കു​ക​യാ​ണ്. അ​തി​നാ​ൽ ഇ​പ്പോ​ൾ പു​റ​പ്പെ​ടു​വി​ച്ച തി​രു​ത്തി​യ ഉ​ത്ത​ര​വ് ജി​ല്ല​യി​ൽ ഉ​യ​ർ​ന്നു വ​ന്നി​ട്ടു​ള്ള ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ ത​ണു​പ്പി​ക്കു​ന്ന​തി​നു​ള്ള അ​ഭ്യാ​സ പ്ര​ക​ട​നം മാ​ത്ര​മാ​ണ്. ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ പി.​ജെ.​ജോ​സ​ഫ് പ്ര​ഖ്യാ​പി​ച്ച നാ​ള​ത്തെ സ​ത്യാ​ഗ്ര​ഹ സ​മ​രം മാ​റ്റി​ല്ലെ​ന്നും ജേ​ക്ക​ബ് പ​റ​ഞ്ഞു.