വി​ദ്യാ​ർ​ഥി​ക​ൾ ത​പാ​ൽ ഓഫീ​സ് സ​ന്ദ​ർ​ശി​ച്ചു
Monday, October 14, 2019 11:04 PM IST
രാ​ജ​കു​മാ​രി: ത​പാ​ൽ സം​വി​ധാ​ന​ങ്ങ​ൾ പു​തു​ത​ല​മു​റ​യ്ക്ക് പ​രി​ച​യ​പ്പെ​ടു​ത്തുന്നതിന്‍റെ ഭാഗമായി രാ​ജ​കു​മാ​രി ഹോ​ളി ക്വീ​ൻ​സ് സ്കൂ​ളി​ലെ കു​ട്ടി​ക​ൾ ത​പാ​ൽ ഓഫീ​സ് സ​ന്ദ​ർ​ശി​ച്ചു. രാ​ജ​കു​മാ​രി സൗ​ത്ത് പോ​സ്റ്റ് ഓ​ഫീ​സ​ർ ജി​ജി ഹ​രി​ദാ​സ് കു​ട്ടി​ക​ളെ സ്വീ​ക​രി​ക്കു​ക​യും ത​പാ​ലി​നെ​പ്പ​റ്റി കു​ട്ടി​ക​ൾ​ക്ക് വി​ശ​ദീ​ക​രി​ക്കു​ക​യും ചെ​യ്തു.
ലോ​ക ത​പാ​ൽ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ൽ കു​ട്ടി​ക​ൾ പ്രി​യ​പ്പെ​ട്ട​വ​ർ​ക്ക് ക​ത്തെ​ഴു​ത്തി പോ​സ്റ്റു​ചെ​യ്താ​ണ് സ്കൂ​ളി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.
പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ജെ​സി ജോ​സ​ഫ്, അ​ധ്യാ​പ​ക​രാ​യ സെ​ബി​ൻ കെ. ​മാ​ത്യു, നൈ​സി വ​ർ​ഗീ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.