മൂ​ന്നാ​റി​ലെ പോ​ലീ​സു​കാ​ർ​ക്കി​നി ജൻമദി​നം ആ​ഘോ​ഷി​ക്കാം
Friday, September 20, 2019 10:01 PM IST
മൂ​ന്നാ​ർ: മൂ​ന്നാ​റി​ലെ പോ​ലീ​സു​കാ​ർ​ക്കി​നി ജൻമദി​നം കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം അ​ടി​പൊ​ളി​യാ​യി ആ​ഘോ​ഷി​ക്കാം. ഒൗ​ദ്യോ​ഗി​ക കൃ​ത്യ നി​ർ​വ​ഹ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സു​കാ​ർ ക​ടു​ത്ത മാ​ന​സി​ക​സ​മ്മ​ർ​ദം നേ​രി​ടു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് മൂ​ന്നാ​ർ ഡി​വൈ​എ​സ്പി എം. ​ര​മേ​ഷ് കു​മാ​റാ​ണ് മൂ​ന്നാ​ർ സ​ബ്ഡി​വി​ഷ​നു കീ​ഴി​ലു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ പോ​ലീ​സു​ക​ർ​ക്ക് ജൻമദി​ന സ​മ്മാ​ന​മാ​യി നി​ർ​ബ​ന്ധി​ത അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. സ​ബ് ഡി​വി​ഷ​നി​ലെ എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഉ​ത്ത​ര​വ് ബാ​ധ​ക​മാ​ണ്. ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​പ്ര​കാ​രം നോ​മി​ന​ൽ റോ​ളി​ൽ പേ​ര് മ​ല​യാ​ളം, ഇം​ഗ്ലീ​ഷ് മാ​സ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി രേ​ഖ​പ്പെ​ടു​ത്തും. ദൂ​രെ​സ്ഥ​ല​ങ്ങ​ളി​ൽ ഡ്യൂ​ട്ടി​ക്കു പോ​യി​രി​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഇ​ത് വ​ലി​യ ആ​ശ്വാ​സ​മാ​കും.
അ​തേ​സ​മ​യം ജൻമദി​ന​ത്തി​ൽ സ്വ​ന്ത ഇ​ഷ്ട​പ്ര​കാ​രം ജോ​ലി​ചെ​യ്യാ​നാ​ഗ്ര​ഹി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഉ​ത്ത​ര​വ് ത​ട​സ​മ​ല്ല.