വ​ന്യ​ജീ​വി വാ​രാ​ഘോ​ഷം; വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ത്സ​ര​ങ്ങ​ൾ
Friday, September 20, 2019 10:01 PM IST
ഇ​ടു​ക്കി: വ​ന്യ​ജീ​വി വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ഒ​ക്ടോ​ബ​ർ ര​ണ്ടു മു​ത​ൽ എ​ട്ട് വ​രെ വി​വി​ധ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും. ഒ​ക്ടോ​ബ​ർ ര​ണ്ട്, മൂ​ന്ന് തി​യ​തി​ക​ളി​ലാ​യി ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ളും എ​ട്ടി​ന് സം​സ്ഥാ​ന​ത​ല മ​ത്സ​ര​ങ്ങ​ളും ന​ട​ത്തും. ജി​ല്ലാ​ത​ല​ത്തി​ൽ ഒ​ന്നും, ര​ണ്ടും, മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന​വ​ർ​ക്ക് യ​ഥാ​ക്ര​മം 2000, 1000, 500 രൂ​പ വീ​ത​വും സം​സ്ഥാ​ന​ത​ല​ത്തി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന​വ​ർ​ക്ക് യ​ഥാ​ക്ര​മം 5000, 3000, 1500 രൂ​പ​വീ​ത​വും കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും റോ​ളിം​ഗ് ട്രോ​ഫി​യും സ​മ്മാ​നി​ക്കും.
ഇ​ടു​ക്കി ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ൾ ക​ട്ട​പ്പ​ന ഗ​വ. ട്രൈ​ബ​ൽ ഹൈ​സ്കൂ​ളി​ൽ ഒ​ക്ടോ​ബ​ർ ര​ണ്ട്, മൂ​ന്ന് തി​യ​തി​ക​ളി​ൽ ന​ട​ത്തും. ഓ​രോ മ​ത്സ​ര​ത്തി​നും അം​ഗീ​കാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ൽ നി​ന്നും അ​ധി​കാ​രി​ക​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ലോ​ടു​കൂ​ടി​യെ​ത്തു​ന്ന ര​ണ്ട് പേ​ർ​ക്ക് വീ​തം ഓ​രോ വി​ഭാ​ഗ​ത്തി​ലും പ​ങ്കെ​ടു​ക്കാം.
ക്വി​സ് മ​ത്സ​ര​ത്തി​ന് ര​ണ്ട് പേ​ർ ഉ​ൾ​പ്പെ​ടു​ന്ന ഒ​രു ടീ​മി​ന് ഒ​രു സ്ഥാ​പ​ന​ത്തി​ൽ നി​ന്നും ഓ​രോ വി​ഭാ​ഗ​ത്തി​ലും പ​ങ്കെ​ടു​ക്കാം. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ത​ല​ത്തി​ലു​ള്ള മ​ത്സ​രാ​ർ​ഥി​ക​ളെ കോ​ള​ജ് വി​ഭാ​ഗ​ത്തി​ലാ​ണ് ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾക്ക് ഇ​ടു​ക്കി സോ​ഷ്യ​ൽ ഫോ​റ​സ്ട്രി ഡി​വി​ഷ​ൻ ഓ​ഫീ​സി​ൽ ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍ 04862 232505.