ചെ​ന്പ​ക​പ്പാ​റ​യി​ലെ ഹൈ​മാ​സ്റ്റ് ലൈ​റ്റ് മി​ഴി​പൂ​ട്ടി​യി​ട്ട് ഒ​രു​വ​ർ​ഷം
Monday, September 16, 2019 10:30 PM IST
ചെ​റു​തോ​ണി: വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്തി​ലെ ചെ​ന്പ​ക​പ്പാ​റ​യി​ൽ സ്ഥാ​പി​ച്ച ഹൈ​മാ​സ്റ്റ് ലൈ​റ്റ് മി​ഴി​യ​ട​ച്ചി​ട്ട് ഒ​രു​വ​ർ​ഷ​മാ​യി. ഇ​രു​ളി​ന്‍റെ മ​റ​പ​റ്റി സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ഇ​വി​ടെ അ​ഴി​ഞ്ഞാ​ടു​ക​യാ​ണെ​ന്ന് പ​രാ​തി വ്യാ​പ​ക​മാ​യി.
നാ​ലു​വ​ർ​ഷം മു​ന്പ് റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നും പ​ണം അ​നു​വ​ദി​ച്ച് സ്ഥാ​പി​ച്ച ഹൈ​മാ​സ്റ്റ് ലൈ​റ്റാ​ണ് ഒ​രു​വ​ർ​ഷ​മാ​യി അ​ണ​ഞ്ഞി​രി​ക്കു​ന്ന​ത്. നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും പ​ഞ്ചാ​യ​ത്തി​ൽ പ​ല​ത​വ​ണ പ​രാ​തി​പ്പെ​ടു​ക​യും വി​വി​ധ ഗ്രാ​മ​സ​ഭ​ക​ളി​ൽ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.
ഹൈ​മാ​സ്റ്റ് ലൈ​റ്റി​ന് ര​ണ്ടു​വ​ർ​ഷ​മാ​ണ് ക​ന്പ​നി​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള​ത്. പി​ന്നീ​ടു​ള്ള അ​റ്റ​കു​റ്റ​പ​ണി​ക​ൾ പ​ഞ്ചാ​യ​ത്തി​ന്‍റെ ചെ​ല​വി​ലും ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ലു​മാ​ണ് ന​ട​ത്തേ​ണ്ട​ത്. ലൈ​റ്റ് അ​ണ​ഞ്ഞി​ട്ടും പ​ഞ്ചാ​യ​ത്ത് മൗ​നം​പാ​ലി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.
ഹൈ​മാ​സ്റ്റ് ലൈ​റ്റ് എ​ത്ര​യും​വേ​ഗം ന​ന്നാ​ക്കി സാ​മൂ​ഹ്യ​വി​രു​ദ്ധ​ശ​ല്യം ഒ​ഴി​വാ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ചെ​ന്പ​ക​പ്പാ​റ യൂ​ണി​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.
ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ പ​ഞ്ചാ​യ​ത്തി​നു​മു​ന്പി​ൽ സ​മ​രം ആ​രം​ഭി​ക്കു​മെ​ന്ന് കെ​വി​വി​എ​സ് പ്ര​സി​ഡ​ന്‍റ് ബി​നേ​ഷ് കാ​ര​ക്കാ​വ​യ​ലി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലാ​ലി​ച്ച​ൻ എ​ഴു​ത്തു​പു​ര​ക്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.
വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്തി​ൽ​ത​ന്നെ​യു​ള്ള മു​രി​ക്കാ​ശേ​രി​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഹൈ​മാ​സ്റ്റ് ലൈ​റ്റും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​ട്ട് മാ​സ​ങ്ങ​ളാ​യി.