പ്രളയ പുനർനിർമാണ അ​ഴി​മ​തി; ക്രൈം​ബ്രാ​ഞ്ച് മൊഴിയെടുത്തു
Monday, September 16, 2019 10:28 PM IST
ഇ​ടു​ക്കി: 2018ലെ ​പ്ര​ള​യ​ത്തോ​ട​നു​ബ​ന്ധി​ച്ചു നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ന​ട​ത്തി​യ കോ​ടി​ക​ളു​ടെ അ​ഴി​മ​തി​യി​ൽ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് ന​ൽ​കി​യ പ​രാ​തിയെത്തുടർന്ന് കെപിസി​സി മൈ​നോ​രി​റ്റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ മ​നോ​ജ് കോ​ക്കാ​ട്ടി​ൽനി​ന്നു ഇ​ടു​ക്കി ക്രൈം​ബ്രാ​ഞ്ച് മൊ​ഴി​യെ​ടു​ത്തു. അ​ഴി​മ​തി വി​ഷ​യ​മാ​യ​തി​നാ​ൽ വി​ജി​ല​ൻ​സ് ത​ന്നെ അ​ന്വേ​ഷി​ക്കു​ന്ന​താ​ണ് അ​ഭി​കാ​മ്യ​മെ​ന്ന് മ​നോ​ജ് മൊ​ഴി ന​ൽ​കി.
2018 പ്ര​ള​യ സ​മ​യ​ത്താ​ണ് വി​ഷ​യ​ത്തി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. സ്ലി​പ്പ് വ​ർ​ക്ക് ന​ൽ​കി​യ​തി​ലും പ്ര​ള​യാ​ന​ന്ത​ര ജോ​ലി​ക​ളി​ലും മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും മെ​ഷ​ർ​മെ​ന്‍റ് രേ​ഖ​പ്പെ​ടു​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​യി​ല്ല. ഏ​റെ നാ​ളു​ക​ൾ​ക്ക് ശേ​ഷം ബി​ല്ലെ​ഴു​തി കോ​ടി​ക​ൾ കോ​ണ്‍​ട്രാ​ക്ട​ർ​മാ​ർക്ക് കൈ​മാ​റു​ക​യാ​ണ് ചെ​യ്ത​ത്. ജി​ല്ലാ ഭ​ര​ണ​കൂ​ടം നേ​രി​ട്ട് ചെ​യ്ത ജോ​ലി​ക​ളി​ൽ പോ​ലും ഇ​തുസം​ബ​ന്ധി​ച്ച് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് അ​റി​വി​ല്ലാ​യെ​ന്ന​താ​ണ് വി​വ​രാ​വ​കാ​ശ രേ​ഖ വ്യ​ക്ത​മാ​ക്കു​ന്ന​ത്. പ്ര​ള​യ സ​മ​യ​ത്ത് പി​ഡ​ബ്ല്യൂ​ഡി ന​ട​ത്തി​യ കോ​ടി​ക​ളു​ടെ കൊ​ള്ള​യ്ക്കെ​തി​രേ പോ​രാ​ട്ടം തു​ട​രു​മെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തിരേ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും മ​നോ​ജ് കോ​ക്കാ​ട്ട് പ​റ​ഞ്ഞു.