വി​ദ്യാ​ഭ്യാ​സ വാ​യ്പ നി​ഷേ​ധം: ബാങ്കുകളുടെ നടപടിക്കെതിരേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ധ​ർ​ണ നാ​ളെ
Monday, September 16, 2019 10:27 PM IST
ക​ട്ട​പ്പ​ന: ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ​വാ​യ്പ നി​ഷേ​ധി​ക്കു​ന്ന ബാ​ങ്കു​ക​ളു​ടെ ന​ട​പ​ടി​ക്കെ​തി​രേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ന​ട​ത്തു​ന്ന സ​മ​ര​ങ്ങ​ളു​ടെ ഒ​ന്നാം ഘ​ട്ട​മാ​യി നാ​ളെ രാ​വി​ലെ പ​ത്തി​ന് ബാ​ങ്കു​ക​ൾ​ക്കു​ മു​ന്നി​ൽ ധ​ർ​ണ സം​ഘ​ടി​പ്പി​ക്കും. ഫെ​ഡ​റ​ൽ ബാ​ങ്ക് ക​ട്ട​പ്പ​ന, യൂ​ണി​യ​ൻ ബാ​ങ്ക് നെ​ടു​ങ്ക​ണ്ടം, എ​സ്ബി​ഐ കു​മ​ളി, കാ​ന​റാ ബാ​ങ്ക് തൊ​ടു​പു​ഴ, സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് അ​ടി​മാ​ലി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ​മ​രം.
വി​ദ്യാ​ഭ്യാ​സ​വാ​യ്പ നി​ഷേ​ധി​ക്കു​ന്ന ബാ​ങ്കു​ക​ളു​ടെ നി​ല​പാ​ട് തി​രു​ത്തു​ക, നി​ബ​ന്ധ​ന​ക​ളി​ൽ ഇ​ള​വു​വ​രു​ത്തി പ​ര​മാ​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ വാ​യ്പ ല​ഭ്യ​മാ​ക്കു​ക, വി​ദ്യാ​ഭ്യാ​സ വാ​യ്പ​യ്ക്ക് എ​ല്ലാ ബാ​ങ്കു​ക​ൾ​ക്കും ഒ​രേ​നി​യ​മം ന​ട​പ്പി​ലാ​ക്കു​ക, വാ​യ്പ​ക്കാ​യി ബാ​ങ്കി​ൽ എ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളേ​യും അ​പ​മാ​നി​ക്കു​ന്ന ബാ​ങ്ക് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, വി​ദ്യാ​ഭ്യാ​സ വാ​യ്പ​യെ പ​ലി​ശ ര​ഹി​ത വാ​യ്പ​യാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​ര​മെ​ന്ന്് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ലോ​ക്സ​ഭാ പ്ര​സി​ഡന്‍റ് ബി​ജോ മാ​ണി അ​റി​യി​ച്ചു.