ഓ​ണാ​വ​ധി​യി​ൽ ചെ​റു​തോ​ണി, ഇ​ടു​ക്കി അ​ണ​ക്കെ​ട്ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച​ത് 20,749 പേ​ർ
Monday, September 16, 2019 10:27 PM IST
ഇ​ടു​ക്കി: ഓ​ണാ​വ​ധി​യു​ടെ ഭാ​ഗ​മാ​യി സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തു​റ​ന്നു കൊ​ടു​ത്ത ചെ​റു​തോ​ണി, ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ സ​ന്ദ​ർ​ശ​ക പ്ര​വാ​ഹം. ഓ​ണാ​വ​ധി തീ​ർ​ന്ന ഞാ​യ​റാ​ഴ്ച മാ​ത്രം സ​ന്ദ​ർ​ശി​ച്ച​ത് 2431 പേ​രാ​ണ്. ഒ​ക്ടോ​ബ​ർ ഒ​ന്നി​നാ​ണ് ഡാ​മു​ക​ളി​ൽ സ​ന്ദ​ർ​ശ​നാ​നു​മ​തി ന​ൽ​കി​യ​ത്. ഇ​തു​വ​രെ 18,623 മു​തി​ർ​ന്ന​വ​രും 2126 കു​ട്ടി​ക​ളു​മാ​ണ് സ​ന്ദ​ർ​ശി​ച്ച​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ തിരുവോണപ്പിറ്റേന്നാണ് എ​ത്തി​യ​ത്. കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രു​മ​ട​ക്കം 4215 പേ​ർ അ​ന്നേ​ദി​വ​സം അ​ണ​ക്കെ​ട്ട് സ​ന്ദ​ർ​ശി​ച്ചു. കു​ട്ടി​ക​ൾ​ക്ക് പ​ത്തു രൂ​പ​യും മു​തി​ർ​ന്ന​വ​ർ​ക്ക് 25 രൂ​പ​യു​മാ​ണ് പ്ര​വേ​ശ​ന​ഫീ​സ്. ചെ​റു​തോ​ണി, ഇ​ടു​ക്കി അ​ണ​ക്കെ​ട്ടു​ക​ൾ​ക്കി​ട​യി​ൽ ര​ണ്ട് കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​മു​ണ്ട്. ഇ​ത്ര​യും ദൂ​രം ന​ട​ന്നു സ​ഞ്ച​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്കാ​യി ബ​ഗി കാ​റു​ക​ൾ ഉ​ണ്ട്. അ​ണ​ക്കെ​ട്ട് സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നോ​ടൊ​പ്പം വ​നം​വ​കു​പ്പി​ന്‍റെ ബോ​ട്ടി​ംഗും അ​ണ​ക്കെ​ട്ടി​നോ​ട് ചേ​ർ​ന്ന് ഡി​ടി​പി​സി​യു​ടെ ഹി​ൽ​വ്യൂ പാ​ർ​ക്കു​മു​ണ്ട്. ന​വം​ബ​ർ 30 വ​രെ സ​ഞ്ചാ​രി​ക​ൾ​ക്ക് അ​ണ​ക്കെ​ട്ട് സ​ന്ദ​ർ​ശി​ക്കാം.