ചേ​ന്പ​ളം ആ​ക്ര​മ​ണം: സി​പി​എ​മ്മി​ൽ ഭി​ന്ന​ത
Monday, September 16, 2019 10:27 PM IST
നെ​ടു​ങ്ക​ണ്ടം: തി​രു​വോ​ണ ദി​ന​ത്തി​ൽ ചേ​ന്പ​ളം ടൗ​ണി​ൽ ന​ട​ന്ന അ​ക്ര​മ സം​ഭ​വ​ത്തെ​തു​ട​ർ​ന്ന് നി​ര​വ​ധി​പ്പേ​ർ സി​പി​എം വി​ടാ​ൻ ഒ​രു​ങ്ങു​ന്നു. അ​ക്ര​മ​ത്തി​നി​ര​യാ​യ കു​ടും​ബം ഉ​ൾ​പ്പ​ടെ അ​ന്പ​തോ​ളം​പേ​രാ​ണ് പാ​ർ​ട്ടി വി​ടാ​ൻ ആ​ലോ​ചി​ക്കു​ന്ന​ത്.
ആ​ദ്യ​കാ​ല ക​മ്യൂ​ണി​സ്റ്റ് കു​ടും​ബ​ത്തി​നു​നേ​രെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ പാ​ർ​ട്ടി ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ പാ​ർ​ട്ടി​ക്കു​നേ​രെ തി​രി​ഞ്ഞി​രി​ക്കു​ന്ന​ത്. ആ​ദ്യ​കാ​ല​ത്ത് നെ​ടു​ങ്ക​ണ്ടം, ചേ​ന്പ​ളം മേ​ഖ​ല​യി​ൽ പാ​ർ​ട്ടി വ​ള​ർ​ത്തി​യ കു​ടും​ബ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.
സ​മീ​പ​കാ​ല​ത്താ​യി പാ​ന്പാ​ടും​പാ​റ ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ കീ​ഴി​ലു​ള്ള ചി​ല നേ​താ​ക്ക​ൾ പാ​ർ​ട്ടി​ക്ക് അ​വ​മ​തി​പ്പ് ഉ​ണ്ടാ​ക്കു​ന്ന​താ​യി വ്യാ​പ​ക പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. തി​രു​വോ​ണ ദി​ന​ത്തി​ൽ ചേ​ന്പ​ള​ത്ത് ര​ണ്ടു വീ​ട്ട​മ്മ​മാ​രും കു​ട്ടി​ക​ളും അ​ട​ങ്ങി​യ കു​ടും​ബാം​ഗ​ങ്ങ​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​ണു പ്ര​തി​സ്ഥാ​ന​ത്തു​ള്ള​ത്.
അ​ടു​ത്ത​കാ​ല​ത്ത് ചേ​ന്പ​ള​ത്തു​ണ്ടാ​യ ആ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ൽ പാ​ർ​ട്ടി​ക്ക് സ്വീ​കാ​ര്യ​ത ന​ഷ്ട​പ്പെ​ട്ടു എ​ന്നാ​ണ് ഒ​രു​വി​ഭാ​ഗ​ത്തി​ന്‍റെ ആ​രോ​പ​ണം. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്രാ​ദേ​ശി​ക നേ​തൃ​ത്വ​നി​ര​യി​ലു​ള്ള​വ​രെ മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഇ​വ​ർ ഉ​ന്ന​യി​ക്കു​ന്ന​ത്.
തി​രു​വോ​ണ ദി​ന​ത്തി​ൽ ചേ​ന്പ​ള​ത്ത് ന​ട​ന്ന ആ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ൽ മൂ​ന്നു പ​രാ​തി​ക​ളി​ലാ​യി 13 പേ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. മൂ​ന്നു കേ​സു​ക​ളി​ലും ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​ണ് പ്ര​തി​സ്ഥാ​ന​ത്ത്. ഇ​തി​ൽ എ​ട്ടു​പേ​ർ ഒ​ളി​വി​ലാ​ണ്.