പ​ശു മോ​ഷ്ടാ​ക്ക​ൾ പി​ടി​യി​ൽ
Sunday, September 15, 2019 10:35 PM IST
കുമ​ളി: പ​ശു​വി​നെ മോ​ഷ്ടി​ച്ച കേ​സി​ൽ മൂ​ന്നു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ങ്കി​രി​പ്പെ​ട്ടി സ്വ​ദേ​ശി​ക​ളാ​യ മു​തി​ര​കു​ന്നേ​ൽ സാ​ജ​ൻ (28), പ​തി​ക്ക​ൽ സി​ജോ (40), ക​ള​ത്തി​ങ്ക​ൽ രാ​ജേ​ഷ് (27) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ഏ​ഴി​നു​രാ​ത്രി കു​ങ്കി​രി​പ്പെ​ട്ടി ത​യ്യി​ൽ കു​ട്ട​പ്പ​ന്‍റെ തൊ​ഴു​ത്തി​ൽ കെ​ട്ടി​യി​രു​ന്ന പ​ശു​വി​നെ കാ​ണാ​താ​യി​രു​ന്നു. ഉ​ട​മ​യു​ടെ പ​രാ​തി​യി​ൽ കു​മ​ളി എ​സ്ഐ പ്ര​ശാ​ന്ത് നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. മോ​ഷ്ടി​ച്ച പ​ശു​വി​നെ പ്ര​തി​ക​ൾ അ​റു​ത്ത് മാം​സം വി​ൽ​പ​ന ന​ട​ത്തി​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് മൂ​വ​രെ​യും ഇ​ന്ന​ലെ രാ​വി​ലെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മാ​സ​ങ്ങ​ളാ​യി ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന്നു​കാ​ലി​ക​ളെ കാ​ണാ​താ​കു​ന്ന​താ​യും പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.