വി​ല​യു​ണ്ടെ​ങ്കി​ലും പ്ര​യോ​ജ​ന​പ്പെ​ടാ​തെ ഏ​ലം ക​ർ​ഷ​ക​ർ
Sunday, September 15, 2019 10:35 PM IST
അ​ടി​മാ​ലി: ഏ​ല​ക്കാ​യു​ടെ മെ​ച്ച​പ്പെ​ട്ട വി​ല പ്ര​യോ​ജ​ന​പ്പെ​ടാ​തെ ക​ർ​ഷ​ക​ർ. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ തു​ട​ർ​ന്ന് ഉ​ൽ​പാ​ദ​നം വ​ൻ​തോ​തി​ൽ കു​റ​ഞ്ഞ​താ​ണ് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​ത്. ഉ​ൽ​പാ​ദ​ന​ക്കു​റ​വി​നൊ​പ്പം അ​ഴു​ക​ൽ രോ​ഗ​ബാ​ധ​യും ക​ർ​ഷ​ക​രു​ടെ സ്വ​പ്ന​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി​യാ​കു​ന്നു.
അ​ധി​ക മ​ഴ​യെ തു​ട​ർ​ന്ന്് ത​ട്ട​ചീ​യ​ലും ശ​രം അ​ഴു​ക​ലും വ്യാ​പ​ക​മാ​യി​രി​ക്കു​ക​യാ​ണ്. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം പ്ര​ള​യ​വും ഇ​ടു​ക്കി​യി​ലെ കാ​ർ​ഷി​ക മേ​ഖ​ല പി​ന്നോ​ട്ട​ടി​ക്കു​ന്നു.
ആ​ദ്യ പ്ര​ള​യ​ത്തി​ൽ വ്യാ​പ​ക​മാ​യി ഏ​ല​ച്ചെ​ടി​ക​ൾ ന​ശി​ക്കു​ക​യും ഉ​ൽ​പാ​ദ​നം ഗ​ണ്യ​മാ​യി കു​റ​യു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്നെ​ത്തി​യ ക​ടു​ത്ത​വേ​ന​ലും ഏ​ലം ക്യ​ഷി​ക്ക് തി​രി​ച്ച​ടി​യാ​യി. വി​പ​ണി​യി​ൽ കാ​യ കു​റ​ഞ്ഞ​തോ​ടെ വി​ല കു​തി​ച്ചു​യ​ർ​ന്നു. മി​ക​ച്ച വി​ല മു​ന്നി​ൽ​ക്ക​ണ്ട് ക​ർ​ഷ​ക​ർ കൂ​ടു​ത​ലാ​യി ഏ​ലം കൃ​ഷി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.