കാ​ഴ്ച​ക​ളു​ടെ വ​സ​ന്ത​മൊ​രു​ക്കി അ​ഞ്ചു​നാ​ട് മാ​ടി​വി​ളി​ക്കു​ന്നു
Sunday, September 15, 2019 10:35 PM IST
മ​റ​യൂ​ർ: ഓ​ണ അ​വ​ധി​ക്കാ​ലം ആ​ഘോ​ഷ​മാ​ക്കാ​ൻ വൈ​വി​ധ്യ കാ​ഴ്ച​ക​ളു​ടെ വ​സ​ന്ത​മൊ​രു​ക്കി മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ മ​ല​നി​ര​ക​ൾ സ​ഞ്ചാ​രി​ക​ളെ മാ​ടി​വി​ളി​ക്കു​ന്നു.

ക​ഴി​ഞ്ഞ ര​ണ്ടു പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളി​ലും ഒ​ന്നും ബാ​ധി​ക്കാ​ത്ത മേ​ഖ​ല​യാ​ണ് മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ മ​ല​നി​ര​ക​ൾ. മ​ഴ​യു​ടെ നി​ഴ​ലി​ൽ ക​ഴി​യു​ന്ന ഇ​വി​ടെ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളു​ടെ സ​മൃ​ദ്ധി​യാ​ണ് ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ കാ​ഴ്ച.

തൂ​വാ​നം, ക​ച്ചാ​രം, ക​രി​മൂ​ട്ടി, ഇ​ര​ച്ചി​ൽ​പാ​റ തു​ട​ങ്ങി​യ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ ജ​ല​സ​മൃ​ദ്ധി​യു​ടെ നി​റ​വി​ലാ​ണ്.

ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു​ള്ളി​ൽ വ​നം​വ​കു​പ്പ് ഏ​ർ​പ്പെ​ടു​ത്തി​യ ട്ര​ക്കിം​ഗി​ലൂ​ടെ തൂ​വാ​നം വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ എ​ത്താ​ൻ ക​ഴി​യും. ബാ​ക്കി​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ജീ​പ്പു​ക​ളി​ൽ എ​ത്താം.

കാ​ന്ത​ല്ലൂ​ർ മ​ല​നി​ര​ക​ളി​ൽ ശീ​ത​കാ​ല പ​ഴ​വ​ർ​ഗ​ങ്ങ​ളു​ടെ വി​ള​വെ​ടു​പ്പ് കാ​ല​മാ​ണ്. വി​ള​വെ​ടു​ക്കാ​ൻ പാ​ക​ത്തി​ൽ കി​ട​ക്കു​ന്ന ആ​പ്പി​ളു​ക​ളാ​ണ് സ​ഞ്ചാ​രി​ക​ളു​ടെ മ​നം​ക​വ​രു​ന്ന​തി​ൽ ഒ​ന്നാ​മ​ൻ.



ബ്ലാ​ക്ക്ബെ​റി, വി​വി​ധ​യി​നം പ്ലം​സു​ക​ളും പീ​ച്ചു​ക​ളും, സ​ബ​ർ​ജി​ൽ, ഓ​റ​ഞ്ച്, നെ​ക്ട​റി​ൻ, സീ​ത്താ​പ്പ​ഴം, പാ​ഷ​ൻ ഫ്രൂ​ട്ട് തു​ട​ങ്ങി​യ പ​ഴ​ങ്ങ​ളു​ടെ വൈ​വി​ധ്യ ക​ല​വ​റ​യാ​ണ് ഇ​വി​ടെ വി​ള​വെ​ടു​പ്പി​ന് ഒ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്.

കാ​ര​റ്റ്, കാ​ബേ​ജ്, ഉ​രു​ള​കി​ഴ​ങ്ങ്, വി​വി​ധ​യി​നം ബീ​ൻ​സു​ക​ൾ തു​ട​ങ്ങി​യ​വ വി​ള​യു​ന്ന ശീ​ത​കാ​ല പ​ച്ച​ക്ക​റി പാ​ട​ങ്ങ​ളും ക​രി​ന്പി​ൻ പാ​ട​ങ്ങ​ളും ച​ന്ദ​ന​ക്കാ​ടു​ക​ളും മു​നി​യ​റ​ക​ളും ഭ്ര​മ​രം സൈ​റ്റും തേ​ൻ​പാ​റ​യും ഗു​ഹ​ക​ളും എ​ഴു​ത്ത​ള​ക​ളും ശി​ലാ​ലി​ഖി​ത​ങ്ങ​ളും വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളും നി​റ​കാ​ഴ്ച​ക​ളാ​ണ്. ഓ​ഫ് റോ​ഡ് ഡ്രൈ​വി​ന്‍റെ അ​നു​ഭ​വ​ങ്ങ​ളും സ​ഞ്ചാ​രി​ക​ൾ​ക്ക് ല​ഭ്യ​മാ​കു​ന്നു.

മൂ​ന്നാ​റി​ൽ​നി​ന്നും 40 കി​ലോ​മീ​റ്റ​റും ഉ​ടു​മ​ലൈ​യി​ൽ​നി​ന്നും 47 കി​ലോ​മീ​റ്റ​ർ ദൂ​ര​വു​മാ​ണ് മ​റ​യൂ​രി​ലേ​ക്കു​ള്ള​ത്.