ര​ണ്ട​ര കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി
Sunday, August 25, 2019 10:18 PM IST
അ​ടി​മാ​ലി: ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും ക​ഞ്ചാ​വെ​ത്തി​ച്ച് ചി​ല്ല​റ വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന യു​വാ​വി​നെ അ​ടി​മാ​ലി ന​ർ​ക്കോ​ട്ടി​ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​യാ​ൾ ര​ക്ഷ​പ്പെട്ടു.
അ​ടി​മാ​ലി ഇ​രു​ന്പു​പാ​ലം സ്വ​ദേ​ശി ക​ലൂ​ർ​ തെ​ക്കേ​തി​ൽ വീ​ട്ടി​ൽ ഷി​ഹാ​ബ് ഇ​ല്ലി​യാ​സി​നെ(38)​യാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ന​ർ​ക്കോ​ട്ടി​ക് സം​ഘം ഇ​രു​ന്പു​പാ​ല​ത്തു​നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന അ​ടി​മാ​ലി ഓ​ട​ക്കാ​സി​റ്റി കാ​ര​ക്കാ​ട്ട് മ​നു മ​ണി(26) ര​ക്ഷ​പ്പെട്ടു.
ഇ​രു​വ​രും സ​ഞ്ച​രി​ച്ചി​രു​ന്ന ലോ​ഗ​ൻ കാ​റി​ൽ​നി​ന്ന്് ഒ​രു കി​ലോ 600 ഗ്രാം ​ക​ഞ്ചാ​വും മ​നു​വി​ന്‍റെ ഓ​ട​ക്കാ​സി​റ്റി​യി​ലെ വീ​ട്ടി​ൽ​നി​ന്ന് ഒ​രു കി​ലോ 150 ഗ്രാം ​ക​ഞ്ചാ​വും ന​ർ​ക്കോ​ട്ടി​ക് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചെ​ടു​ത്തു.
ഏ​റെ​നാ​ളാ​യി പ്ര​തി​ക​ൾ ന​ർ​ക്കോ​ട്ടി​ക് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നെ​ന്ന് ന​ർ​ക്കോ​ട്ടി​ക് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം. ​കെ. പ്ര​സാ​ദ് പ​റ​ഞ്ഞു.