മോ​ട്ടോ​ർ വാ​ഹ​ന അ​ദാ​ല​ത്ത്
Sunday, August 25, 2019 10:18 PM IST
പീ​രു​മേ​ട്: വ​ണ്ടി​പ്പെ​രി​യാ​ർ സ​ബ് റീ​ജി​യ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സി​ൽ തീ​ർ​പ്പാ​ക്കാ​നാ​കാ​തെ അ​വ​ശേ​ഷി​ക്കു​ന്ന അ​പേ​ക്ഷ​ഷ​ക​ളി​ൽ തീ​ർ​പ്പ് ക​ൽ​പി​ക്കു​ന്ന​തി​നാ​യി 27, 28 തീ​യ​തി​ക​ളി​ൽ ഫ​യ​ൽ തീ​ർ​പ്പാ​ക്ക​ൽ അ​ദാ​ല​ത്ത് ന​ട​ത്തും.
നി​ല​വി​ൽ ര​ജി​സ്ട്രേ​ഷ​ൻ ക​ര​സ്ഥ​മാ​ക്കി​യ വാ​ഹ​ന​ങ്ങ​ൾ 27-നു ​മു​ന്പാ​യി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും മോ​ട്ട​ർ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ
കി​ണ​ർ നി​ർ​മി​ക്കും

അ​ടി​മാ​ലി: കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ വി​ദ്യാ​ല​യ​ത്തി​ന് കി​ണ​ർ നി​ർ​മി​ക്കാ​ൻ സ​ഹാ​യ​മൊ​രു​ക്കി പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ. തോ​ക്കു​പാ​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ഹൈ​സ്കൂ​ളി​ലെ 1993-94 ബാ​ച്ചി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ്കൂ​ളി​ൽ കു​ടി​വെ​ള്ള​ത്തി​നാ​യു​ള്ള കി​ണ​ർ നി​ർ​മി​ക്കാ​ൻ മു​ൻ​കൈ​യെ​ടു​ത്തി​ട്ടു​ള്ള​ത്. കി​ണ​ർ നി​ർ​മി​ക്കു​വാ​ൻ ഇ​വ​ർ​ചേ​ർ​ന്ന് സ​മാ​ഹ​രി​ച്ച 50000 രൂ​പ സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി. പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തി​ന് ന​ന്ദി​യ​റി​യി​ക്കു​ന്ന​താ​യി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ബാ​ബു ജ​യിം​സ് പ​റ​ഞ്ഞു.സ​മാ​ന ബാ​ച്ചി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ ഏ​താ​നും മാ​സം​മു​ന്പ് വി​ദ്യാ​ല​യ​ത്തി​ൽ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി​ട്ടാ​ണ് കി​ണ​ർ നി​ർ​മാ​ണ​ത്തി​ന് സ​ഹാ​യ​ഹ​സ്ത​വു​മാ​യി എ​ത്തി​യ​ത്. സി​യാ​ദ് പ​റ​ന്പി​ൽ, സ​നി​ത​ൻ പ​ന​ങ്ങാ​ട്ട്, ജ​യ​കു​മാ​ർ, ദീ​പ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം​ന​ൽ​കി.

അ​ധ്യാ​പ​ക നി​യ​മ​നം

വെ​ള്ള​ത്തൂ​വ​ൽ: വെ​ള്ള​ത്തൂ​വ​ൽ ഗ​വ. ഹൈ​സ്കൂ​ളി​ൽ പാ​ർ​ട്ട് ടൈം ​സം​സ്കൃ​തം അ​ധ്യാ​പ​ക ഒ​ഴി​വി​ലേ​ക്ക് നി​യ​മ​നം ന​ട​ത്തു​ന്നു. യോ​ഗ്യ​ത​യു​ള്ള​വ​ർ 29-ന് ​രാ​വി​ലെ 10.30-ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ ഇ​ന്‍റ​ർ​വ്യു​വി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ഹെ​ഡ്മി​സ്ട്ര​സ് അ​റി​യി​ച്ചു.