ലോ​വ​ർ​പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ വ​ൻ പ്ര​തി​സ​ന്ധി
Sunday, August 25, 2019 10:18 PM IST
ചെ​റു​തോ​ണി: ക​ഴി​ഞ്ഞ കാ​ല​വ​ർ​ഷ​ത്തി​ലു​ണ്ടാ​യ മ​ല​വെ​ള​ള​പ്പാച്ചി​ലി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും ഇ​ടു​ക്കി​യി​ലെ അ​ണ​ക്കെ​ട്ടു​ക​ളി​ൽ ചെ​ളി​യും മ​ണ്ണും വ​ന്ന​ടി​ഞ്ഞ് സം​ഭ​ര​ണ​ശേ​ഷി വ​ൻ​തോ​തി​ൽ കു​റ​ഞ്ഞു. ഇ​ടു​ക്കി​യി​ലെ എ​ട്ട് അ​ണ​ക്കെ​ട്ടു​ക​ളി​ലും ചെ​ളി അ​ടി​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ൽ ചെ​ളി അ​ടി​ഞ്ഞി​രി​ക്കു​ന്ന​ത് ലോ​വ​ർ​പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലാ​ണ്.
ക​ല്ലാ​ർ​കു​ട്ടി, മാ​ട്ടു​പ്പെ​ട്ടി, കു​ണ്ട​ള, ആ​ന​യി​റ​ങ്ക​ൽ, പൊ​ൻ​മു​ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​തു​ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ണ​ലും മ​ണ്ണും ക​ല്ലും വ​ന്ന​ടി​ഞ്ഞി​ട്ടു​ള​ള​ത്. ഇ​വി​ട​ങ്ങ​ളി​ൽ സം​ഭ​രി​ക്കു​ന്ന ജ​ല​ത്തി​ന്‍റെ അ​ള​വ് ക്ര​മാ​തീ​ത​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. ചെ​ളി​യും മ​ണ്ണും നീ​ക്കാ​ൻ സ​ർ​ക്കാ​ൻ ഇ​നി​യും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​തി​നാ​ൽ അ​ണ​ക്കെ​ട്ടു​ക​ളെ​ല്ലാം പ്ര​തി​സ​ന്ധി​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്.
ജ​ല​സം​ഭ​ര​ണി​ക​ളി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ മ​ണ​ലാ​ണ് അ​ടി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ സം​ഭ​ര​ണി​ക​ളി​ൽ അ​ടി​ഞ്ഞി​രി​ക്കു​ന്ന മ​ണ​ൽ നീ​ക്കം​ചെ​യ്യു​ന്ന​തി​നും വി​ൽ​ക്കു​ന്ന​തി​നും സ​ർ​ക്കാ​ർ പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചെ​ങ്കി​ലും വ​നം​വ​കു​പ്പി​ന്‍റെ എ​തി​ർ​പ്പു​മൂ​ലം ന​ട​ന്നി​ല്ല. ചെ​റി​യ മ​ഴ ല​ഭി​ച്ചാ​ൽ​പോ​ലും ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള​ളം സം​ഭ​രി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന് വൈ​ദ്യു​തി​ബോ​ർ​ഡ് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. ഇ​തു​മൂ​ലം ല​ക്ഷ​ക്ക​ണ​ക്കി​ണ​ക്കി​ന് രൂ​പ​യു​ടെ വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കേ​ണ്ട വെ​ള​ള​മാ​ണ് ഷ​ട്ട​റു​ക​ൾ തു​റ​ന്നു​വി​ട്ട് ഒ​ഴു​ക്കി​ക്ക​ള​യു​ന്ന​ത്. ചി​ല അ​ണ​ക്കെ​ട്ടു​ക​ൾ പൂ​ർ​ണ​മാ​യി വ​റ്റി​യ​പ്പോ​ൾ മ​റ്റു​ള​ള​വ​യി​ൽ വെ​ള​ള​മു​ണ്ടെ​ങ്കി​ലും ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല.
ഇ​ടു​ക്കി​യി​ൽ പ്ര​ധാ​ന​പ്പെ​ട്ട അ​ഞ്ചു ഡാ​മു​ക​ളു​ടെ സം​ഭ​ര​ണ​ശേ​ഷി പൂ​ർ​ണ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കു​ന്നി​ല്ല. മാ​ലി​ന്യ നി​ക്ഷേ​പം​മൂ​ലം ലോ​വ​ർ​പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് വ​ൻ​പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ടു​ന്ന​ത്. ഡാ​മി​നു​താ​ഴെ ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ കു​ടി​വെ​ള്ള​ത്തി​നും കു​ളി​ക്കു​ന്ന​തി​നും ഉ​പ​യോ​ഗി​ക്കു​ന്ന പെ​രി​യാ​റി​ൽ ട​ണ്‍​ക​ണ​ക്കി​ന് മ​ലി​ന്യം കെ​ട്ടി​ക്കിട​ക്കു​ക​യാ​ണ്.
ഹോ​ട്ട​ൽ മാ​ലി​ന്യ​ങ്ങ​ൾ, അ​റ​വു​ശാ​ല മാ​ലി​ന്യ​ങ്ങ​ൾ, ച​ത്ത മൃ​ഗ​ങ്ങ​ൾ, പ്ലാ​സ്റ്റി​ക്ക്, കീ​ട​നാ​ശി​നി കു​പ്പി​ക​ൾ തു​ട​ങ്ങി​യ​വ ലോ​വ​ർ​പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ കു​മി​ഞ്ഞു​കൂ​ടി ദു​ർ​ഗ​ന്ധം വ​മി​ച്ചു​തു​ട​ങ്ങി. മൂ​ക്കു​പൊ​ത്താ​തെ ഇ​തു​വ​ഴി യാ​ത്ര​ചെ​യ്യാ​നാ​വാ​ത്ത സ്ഥി​തി​യി​ലാ​ണ്.
എ​റ​ണാ​കു​ളം ജി​ല്ല​യു​ടെ മു​ഖ്യ കു​ടി​വെ​ള്ള സ്രോ​ത​സാ​യ പെ​രി​യാ​റി​ലെ ജ​ലം മ​ലി​ന​മാ​യ​തോ​ടെ പ​ക​ർ​ച്ച​വ്യാ​ധി​യു​ടെ ഭീ​ഷ​ണി​യും നേ​രി​ടു​ക​യാ​ണ്. മൂ​ന്നാ​ർ മു​ത​ലു​ള്ള മാ​ലി​ന്യ​ങ്ങ​ളാ​ണ് ലോ​വ​ർ​പെ​രി​യാ​റി​ൽ അ​ടി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ന്ന​ത്. ഇ​ടു​ക്കി - നേ​ര്യ​മം​ഗ​ലം സം​സ്ഥാ​ന പാ​ത​യി​ലൂ​ടെ യാ​ത്ര​ചെ​യ്യു​ന്ന​വ​ർ ലോ​വ​ർ​പെ​രി​യാ​റി​ൽ എ​ത്തി കാ​ഴ്ച​ക​ൾ​ക​ണ്ട് വി​ശ്ര​മി​ച്ച് യാ​ത്ര തു​ട​രു​ക​യാ​യി​രു​ന്നു പ​തി​വ്. ഇ​പ്പോ​ൾ മാ​ലി​ന്യ​ത്തി​ന്‍റെ ദു​ർ​ഗ​ന്ധം​മൂ​ലം വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തു​വാ​ൻ​പോ​ലും ത​യാ​റാ​വു​ന്നി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.