മു​രി​ക്കാ​ശേ​രി - ക​രി​ന്പ​ൻ റോ​ഡി​ൽ ഗ​താ​ഗ​ത ത​ട​സം പ​തി​വാ​കു​ന്നു
Sunday, August 25, 2019 10:16 PM IST
ചെ​റു​തോ​ണി: മു​രി​ക്കാ​ശേ​രി - ക​രി​ന്പ​ൻ റോ​ഡി​ൽ ഇ​ടു​ക്കി രൂ​പ​ത കാ​ര്യാ​ല​യ​ത്തി​നും പാ​ല​ത്തി​നും സ​മീ​പ​മു​ള​ള വ​ള​വി​ൽ ഗ​താ​ഗ​ത ത​ട​സ​വും അ​പ​ക​ട​വും പ​തി​വാ​കു​ന്നു.

ക​യ​റ്റം ക​യ​റി​വ​രു​ന്ന ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ വ​ള​വി​ലെ​ത്തു​ന്പോ​ൾ മു​ന്നോ​ട്ടു​പോ​കാ​നാ​കാ​തെ റോ​ഡി​ൽ നി​ന്നു​പോ​കു​ന്ന​താ​ണ് ഗ​താ​ഗ​ത​ത​ട​സ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​ത്.

വ​ള​വി​നു സ​മീ​പം റോ​ഡി​ലേ​ക്ക് ക​ഴി​ഞ്ഞ​വ​ർ​ഷം മ​ണ്ണി​ടി​ഞ്ഞ് വീ​ണി​ട​ത്തു​ത​ന്നെ ഇ​ത്ത​വ​ണ​യും മ​ണ്ണി​ടി​ഞ്ഞു വീ​ണി​രു​ന്നു. നാ​ളു​ക​ൾ ക​ഴി​ഞ്ഞി​ട്ടും മ​ണ്ണും ചെ​ളി​യും പൂ​ർ​ണ​മാ​യും നീ​ക്കം​ചെ​യ്യാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കാ​ത്ത​താ​ണ് ഗ​താ​ഗ​ത ത​ട​സ​ത്തി​നും അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്. ചെ​ളി​ക​ല​ർ​ന്ന മ​ണ്ണ് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​ന്നു.

ക​രി​ന്പ​നി​ൽ​നി​ന്നും മു​രി​ക്കാ​ശേ​രി, തോ​പ്രാം​കു​ടി, ഉ​പ്പു​തോ​ട്, രാ​ജ​മു​ടി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള​ള ബ​സു​ക​ള​ട​ക്കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ദി​നം​പ്ര​തി വ​ന്നു​പോ​കു​ന്ന വ​ഴി​യാ​ണ്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ക​രി​ന്പ​നി​ൽ​നി​ന്നും പോ​കാ​നു​ള്ള ഏ​ക​റോ​ഡും ഇ​താ​ണ്.

ഗ​താ​ഗ​തം സ്തം​ഭി​ക്കു​ന്ന​തോ​ടെ രാ​വി​ലെ കോ​ള​ജി​ലും സ്കൂ​ളു​ക​ളി​ലും പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ളും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന ജോ​ലി​ക്കാ​രും കൃ​ത്യ​സ​മ​യ​ത്ത് എ​ത്താ​ൻ ക​ഴി​യാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം മ​ണ്ണി​ടി​ഞ്ഞു​വീ​ണ​ത് നീ​ക്കാ​തെ ഒ​രു​മാ​സ​ത്തോ​ളം ഗ​താ​ഗ​തം മു​ട​ങ്ങി​യി​രു​ന്നു. ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രെ അ​റി​യി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ഏ​തു​നി​മി​ഷ​വും നി​ലം​പൊ​ത്താ​റാ​യ വ​ൻ​മ​ര​ങ്ങ​ളും ഇ​വി​ടെ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. അ​ടി​യ​ന്ത​ര​മാ​യി ഗ​താ​ഗ​ത​ത​ട​സം നീ​ക്കി വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്ന്് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.