വ​ണ്ട​ൻ​മേ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പു​റ​ത്താ​യി
Saturday, August 24, 2019 9:58 PM IST
ക​ട്ട​പ്പ​ന: വ​ണ്ട​ൻ​മേ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ​പ്ര​മേ​യം പാ​സാ​യ​തോ​ടെ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ജി. ഗി​രീ​ഷ് പു​റ​ത്താ​യി. ഇ​ന്ന​ലെ ന​ട​ന്ന ച​ർ​ച്ച​യി​ൽ ഒ​ന്നി​നെ​തി​രെ 10 വോ​ട്ടി​നാ​ണ് അ​വി​ശ്വാ​സം പാ​സാ​യ​ത്. കോ​ണ്‍​ഗ്ര​സി​ന്‍റെ ഏ​ഴ് അം​ഗ​ങ്ങ​ളും ഒ​രു സ്വ​ത​ന്ത്ര അം​ഗ​വും ബി​ജെ​പി​യു​ടെ ര​ണ്ടു​പേ​രും അ​വി​ശ്വാ​സ​ത്തെ അ​നു​കൂ​ലി​ച്ചു. അ​തേ​സ​മ​യം ബി​ജെ​പി​യു​ടെ ഒ​രം​ഗ​വും അ​ഞ്ച് ഇ​ട​തു​പ​ക്ഷ അം​ഗ​ങ്ങ​ളും വി​ട്ടു​നി​ന്നു.
കേ​ര​ളകോ​ണ്‍​ഗ്ര​സ്-എം ​പി.​ജെ. ജോ​സ​ഫ് വി​ഭാ​ഗം പ്ര​തി​നി​ധി​യാ​യ ഗി​രീ​ഷി​നെ​തി​രേ ക​ഴി​ഞ്ഞ 17-നാ​ണ് അ​വി​ശ്വാ​സ​പ്ര​മേ​യ നോ​ട്ടീ​സ് ന​ൽ​കി​യ​ത്. മു​ന്ന​ണി ധാ​ര​ണ​പ്ര​കാ​രം മൂ​ന്നു​വ​ർ​ഷം പി​ന്നി​ട്ടി​ട്ടും ഗി​രീ​ഷ് രാ​ജി​വ​ച്ചി​ല്ലെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​രോ​പ​ണം. എ​ന്നാ​ൽ അ​ങ്ങി​നെ​യൊ​രു ധാ​ര​ണ​യി​ല്ലെ​ന്നാ​ണ് ഗി​രീ​ഷി​ന്‍റെ വാ​ദം.