അ​നീ​ഷ് പി. ​രാ​ജ​നെ അ​നു​മോ​ദി​ച്ചു
Saturday, August 24, 2019 9:57 PM IST
ചെ​റു​തോ​ണി: ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ൽ തിളങ്ങിയ അ​നീ​ഷ് പി. ​രാ​ജ​നെ ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ​ക​മ്മി​റ്റി അ​നു​മോ​ദി​ച്ചു. സ്വീ​ക​ര​ണ​യോ​ഗം പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം​ചെ​യ്തു.
ചെ​റു​തോ​ണി ജി​ല്ലാ ഓ​ഫീ​സി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് നോ​ബി​ൾ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മു​ൻ എം​എ​ൽ​എ​മാ​രാ​യ പി.​സി. ജോ​സ​ഫ്, മാ​ത്യു സ്റ്റീ​ഫ​ൻ, നേ​താ​ക്ക​ളാ​യ ജോ​ർ​ജ് അ​ഗ​സ്റ്റ്യ​ൻ, ബേ​ബി പ​തി​പ്പ​ള്ളി, ജോ​സ് പൊ​ട്ടം​പ്ലാ​ക്ക​ൽ, വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ, ജാ​ൻ​സി ബേ​ബി, ജോ​സ് മാ​ത്യു, പ്ര​ദീ​പ് ജോ​ർ​ജ്, ടോ​മി തൈ​ലം​മ​നാ​ൽ, സാ​ജു പ​ട്ട​രു​മ​ഠം, അ​നീ​ഷി​ന്‍റെ പി​താ​വ് പി. ​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

എം​പി​യു​ടെ ബ​ഹു​ജ​ന സ​ന്പ​ർ​ക്കയാ​ത്ര

രാ​ജാ​ക്കാ​ട്: വോ​ട്ട​ർ​മാ​രെ നേ​രി​ൽ​കാ​ണു​ന്ന​തി​നും പ്ര​ള​യ ദു​രി​താ​ശ്വാ​സം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യു​ന്ന​തി​നും പ​രാ​തി​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും സ്വീ​ക​രി​ക്കു​ന്ന​തി​നു​മാ​യി ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ന​ട​ത്തു​ന്ന ബ​ഹു​ജ​ന സ​ന്പ​ർ​ക്ക യാ​ത്ര ഇ​ന്ന് രാ​ജാ​ക്കാ​ട്, സേ​നാ​പ​തി, ഉ​ടു​ന്പ​ൻ​ചോ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ര്യ​ട​നം ന​ട​ത്തും.
രാ​വി​ലെ എ​ട്ടി​ന് തി​ങ്ക​ൾ​ക്കാ​ട് ആ​രം​ഭി​ച്ച് കു​ത്തു​ങ്ക​ൽ, മു​ക്കു​ടി​ൽ, രാ​ജാ​ക്കാ​ട്, എ​ൻ​ആ​ർ സി​റ്റി, സേ​നാ​പ​തി, ചെ​മ്മ​ണ്ണാ​ർ, ഉ​ടു​ന്പ​ൻ​ചോ​ല, മൈ​ലാ​ടും​പാ​റ തു​ട​ങ്ങി 26 കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് വൈ​കു​ന്നേ​രം 6.15-ന് ​പാ​റ​ത്തോ​ട്ടി​ൽ സ​മാ​പി​ക്കു​മെ​ന്ന് യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ജി​ൽ​സ​ണ്‍ വ​ർ​ക്കി, ക​ണ്‍​വീ​ന​ർ ഇ.​കെ. വാ​സു എ​ന്നി​വ​ർ അ​റി​യി​ച്ചു.