ത​ട്ടേ​ക്ക​ണ്ണി​യി​ൽ ഭൂ​സം​ര​ക്ഷ​ണ സ​മി​തി രൂ​പീ​ക​രി​ച്ചു
Saturday, August 24, 2019 9:57 PM IST
ചെ​റു​തോ​ണി: കു​ടി​യി​റ​ക്ക് നീ​ക്ക​ത്തി​നെ​തി​രേ പ്ര​തി​രോ​ധം സൃ​ഷ്ടി​ക്കാ​ൻ ത​ട്ടേ​ക്ക​ണ്ണി​യി​ൽ ഭൂ​സം​ര​ക്ഷ​ണ സ​മി​തി രൂ​പീ​ക​രി​ച്ചു. ക​ർ​ഷ​ക​സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​വി. വ​ർ​ഗീ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ത​ട്ടേ​ക്ക​ണ്ണി​യി​ൽ ചേ​ർ​ന്ന ക​ർ​ഷ​ക​രു​ടെ യോ​ഗ​ത്തി​ലാ​ണ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​ത്.
പ​തി​റ്റാ​ണ്ടു​ക​ളാ​യി ഇ​വി​ടെ കൃ​ഷി​ചെ​യ്ത് ഉ​പ​ജീ​വ​നം ക​ണ്ടെ​ത്തി താ​മ​സി​ച്ചു​പോ​രു​ന്ന ക​ർ​ഷ​ക​രെ കു​ടി​യി​റ​ക്കാ​നാ​ണ് വ​നം​വ​കു​പ്പ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ക​ർ​ഷ​ക​വി​രു​ദ്ധ നീ​ക്ക​ത്തി​നെ​തി​രെ ജ​ന​ങ്ങ​ളെ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും വ​നം​വ​കു​പ്പ് നീ​ക്ക​ത്തെ ചെ​റു​ക്കു​മെ​ന്നും സ​മി​തി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
ത​ട്ടേ​ക്ക​ണ്ണി പ​ള്ളി വി​കാ​രി ഫാ. ​കു​ര്യ​ൻ ക​മു​കും​മ​റ്റ​ത്തി​ൽ ര​ക്ഷാ​ധി​കാ​രി​യാ​യും പ​ഞ്ചാ​യ​ത്തം​ഗം രാ​ജി ച​ന്ദ്ര​ൻ ചെ​യ​ർ​മാ​നാ​യും എ.​ജെ. ടോ​മി ആ​ക്കി​ലി​ക്കു​ഴി​യി​ൽ ക​ണ്‍​വീ​ന​റാ​യു​മാ​ണ് 51 അം​ഗ ഭൂ​സം​ര​ക്ഷ​ണ സ​മി​തി രൂ​പീ​ക​രി​ച്ച​ത്.