പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് കൈ​ത്താ​ങ്ങാ​യി ഇ​ര​ട്ട​യാ​റി​ന്‍റെ ’സ്നേ​ഹ​ത്തോ​ണി’
Saturday, August 24, 2019 9:55 PM IST
ഇ​ര​ട്ട​യാ​ർ: പ്ര​ള​യ​ദു​ര​ന്ത​ത്തി​ൽ​പെ​ട്ട​വ​ർ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സി​ന്‍റെ സ്നേ​ഹ​ത്തോ​ണി ഇ​ന്നു പു​റ​പ്പെ​ടും.
വ​സ്ത്ര​ങ്ങ​ളും ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി ശേ​ഖ​രി​ച്ചി​രി​ക്കു​ന്ന​ത്.
സ്കൂ​ളി​ലെ എ​ൻ​സി​സി സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്, ജെ​ആ​ർ​സി, ഡി​സി​എ​ൽ, കെ​സി​എ​സ്എ​ൽ തു​ട​ങ്ങി​യ ക്ല​ബു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും​ചേ​ർ​ന്നാ​ണ് സാ​ധ​ന​ങ്ങ​ൾ സ​മാ​ഹ​രി​ച്ച​ത്.
സ്നേ​ഹ​ത്തോ​ണി സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു ത​റ​മു​ട്ടം ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.
ഹെ​ഡ്മാ​സ്റ്റ​ർ എം.​വി. ജോ​ർ​ജു​കു​ട്ടി, എ​ൻ​സി​സി ഓ​ഫീ​സ​ർ സി​ബി​ൻ ജോ​സ​ഫ്, മ​ഞ്ജു ജോ​ർ​ജ്, സ്കൗ​ട്ട് ക്യാ​പ്റ്റ​ൻ​മാ​രാ​യ ജോ​യി കെ. ​ജോ​സ്, ബി​നോ​യി ജോ​സ​ഫ്, ഗൈ​ഡ് ക്യാ​പ്റ്റ​ൻ​മാ​രാ​യ മി​നി ചെ​റി​യാ​ൻ, സി​ജി മാ​ത്യു, റെ​ജി​മോ​ൾ തോ​മ​സ്, ജെ​സി മാ​ത്യു, ജെ​ആ​ർ​സി കൗ​ണ്‍​സി​ല​ർ​മാ​രാ​യ ബി​ജു അ​ഗ​സ്റ്റി​ൻ, ജ​യ്മോ​ൾ ജേ​ക്ക​ബ്, കെ​സി​എ​സ്എ​ൽ ആ​നി​മേ​റ്റ​ർ കൊ​ച്ചു​റാ​ണി ജോ​സ​ഫ്, സി​സ്റ്റ​ർ അ​നി​ല എ​ഫ്സി​സി, ഷി​ബു എം. ​കോ​ല​ൻ​കു​ഴി, ജി​റ്റോ മാ​ത്യു, ഷൈ​നി ജേ​ക്ക​ബ്, തോ​മ​സ് മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.