തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന്
Friday, August 23, 2019 10:38 PM IST
തൊ​ടു​പു​ഴ: തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യു​ടെ അ​റ​സ്റ്റ് ശ്രീ​നാ​രാ​യ​ണ സ​മൂ​ഹ​ത്തി​ന് അ​പ​മാ​ന​മാ​യ​തി​നാ​ൽ അ​ദ്ദേ​ഹം എ​സ്എ​ൻ​ഡി​പി യോ​ഗം വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം മു​ൻ പ്ര​സി​ഡ​ന്‍റും ശ്രീ​നാ​രാ​യ​ണ സ​ഹോ​ദ​ര ധ​ർ​മ​വേ​ദി വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​നു​മാ​യ അ​ഡ്വ.​സി.​കെ.​വി​ദ്യാ​സാ​ഗ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യെ പു​റ​ത്തി​റ​ക്കാ​ൻ ശി​പാ​ർ​ശ​ക്ക​ത്ത് അ​യ​ച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട് തെ​റ്റാ​യ സ​ന്ദേ​ശ​മാ​ണ് ന​ൽ​കു​ന്ന​തെ​ന്നും വി​ദ്യാ​സാ​ഗ​ർ പ​റ​ഞ്ഞു.