കാ​ഞ്ഞി​ര​മ​റ്റം ജം​ഗ്ഷ​നി​ൽ വെ​ള്ള​ക്കെ​ട്ടി​ന് ശാ​ശ്വ​ത​പ​രി​ഹാ​രം
Friday, August 23, 2019 10:38 PM IST
തൊ​ടു​പു​ഴ: കാ​ഞ്ഞി​ര​മ​റ്റം ജം​ഗ്ഷ​നി​ൽ കാ​ല​ങ്ങ​ളാ​യി നി​ല​നി​ന്നി​രു​ന്ന വെ​ള​ള​ക്കെ​ട്ടി​ന് ശാ​ശ്വ​ത​പ​രി​ഹാ​ര​മാ​യി. മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് വെ​ള്ള​ക്കെ​ട്ടി​നു പ​രി​ഹാ​രം ക​ണ്ട​ത്.

എ​ല്ലാ ഓ​ട​ക​ളും മ​ണ്ണു​നി​റ​ഞ്ഞ് വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​കി​ക്കൊ​ണ്ടി​രു​ന്ന അ​വ​സ്ഥ​യാ​യ​തി​നാ​ൽ ക​ച്ച​വ​ട​ക്കാ​ർ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ദു​രി​തം അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്നി​രു​ന്നു. പ​ല​ത​വ​ണ പി​ഡ​ബ്ല്യു​ഡി​ക്കും മു​നി​സി​പ്പാ​ലി​റ്റി​ക്കും നി​വേ​ദ​നം ന​ൽ​കി​യെ​ങ്കി​ലും പ​രാ​ഹാ​ര​മു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ്യാ​പാ​രി​ക​ളി​ൽ​നി​ന്നും ഫ​ണ്ട് സ്വ​രൂ​പി​ച്ച് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ട​ക​ളി​ലു​ണ്ടാ​യി​രു​ന്ന മ​ണ്ണ് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് നീ​ക്കം​ചെ​യ്ത് വെ​ള്ള​മൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കി​യ​ത്.

ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി ബ​ന്ധ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ​യി​ൽ​നി​ന്നും മ​ണ്ണു നീ​ക്കം​ചെ​യ്യാ​ൻ ടി​പ്പ​ർ ലോ​റി വി​ട്ടു​ന​ൽ​കി​യ​താ​യി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടി.​സി. രാ​ജു ത​ര​ണി​യി​ൽ പ​റ​ഞ്ഞു.