നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​. വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജി​വ​ച്ചു
Monday, August 19, 2019 9:51 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷേ​ർ​ളി വി​ൽ​സ​ണ്‍ രാ​ജി​വ​ച്ചു. ക​ഴി​ഞ്ഞ ഏ​ഴി​ന് ര​ഹ​സ്യ​മാ​യാ​ണ് രാ​ജി​ക്ക​ത്ത് ന​ൽ​കി​യ​ത്. കോ​ണ്‍​ഗ്ര​സി​ലെ ധാ​ര​ണ​പ്ര​കാ​ര​മാ​ണ് ഇ​വ​ർ രാ​ജി​വ​ച്ച​തെ​ന്നാ​ണ് ഭ​ര​ണ​സ​മി​തി​യു​ടെ വി​ശ​ദീ​ക​ര​ണം.
എ​ന്നാ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ധാ​ര​ണ​യൊ​ന്നും ഇ​ല്ലാ​യി​രു​ന്നെ​ന്നും പ്ര​സി​ഡ​ന്‍റ് മാ​റി​യ​പ്പോ​ൾ ചി​ല​രു​ടെ സ​മ്മ​ർ​ദ​ത്തെ​തു​ട​ർ​ന്നാ​ണ് രാ​ജി​വ​ച്ച​തെ​ന്നും ഒ​രു​വി​ഭാ​ഗ​വും പ​റ​യു​ന്നു. എ​ന്നാ​ൽ ഭ​ര​ണ​സ​മി​തി സ്ഥാ​ന​മേ​റ്റ​പ്പോ​ൾ ധാ​ര​ണ​പ്ര​കാ​രം ര​ണ്ട​ര വ​ർ​ഷ​ത്തേ​ക്കാ​യി​രു​ന്നു ഷേ​ർ​ളി വി​ൽ​സ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ് ചു​മ​ത​ല​യെ​ന്നും പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ങ്ങ​ളും പ്ര​സി​ഡ​ന്‍റി​നെ​തി​രേ ഭ​ര​ണ​ക​ക്ഷി അം​ഗ​ങ്ങ​ൾ ത​ന്നെ അ​വി​ശ്വാ​സം കൊ​ണ്ടു​വ​ന്നു പാ​സാ​ക്കു​ക​യും ചെ​യ്ത​തോ​ടെ ക​ലു​ഷി​ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ധാ​ര​ണ ന​ട​പ്പി​ലാ​ക്കാ​ൻ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് മ​റു​വി​ഭാ​ഗം പ​റ​യു​ന്ന​ത്. അ​സ്വാ​ര​സ്യ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ലാ​ണ് രാ​ജി സ​മ​ർ​പ്പി​ച്ചി​ട്ടും പ​ര​സ്യ​പ്പെ​ടു​ത്താ​തി​രു​ന്ന​തെ​ന്നും സൂ​ച​ന​യു​ണ്ട്.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ കോ​ണ്‍​ഗ്ര​സി​ന് എ​ട്ടും സി​പി​എ​മ്മി​ന് നാ​ലും കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് ഒ​രം​ഗ​വു​മാ​ണു​ള്ള​ത്.