പ്രീ​മി​യ​ർ സ്കൂ​ൾ വാ​ർ​ഷി​ക​വും ബാ​ച്ച് ഉ​ദ്ഘാ​ട​ന​വും 23ന്
Monday, August 19, 2019 9:49 PM IST
പാ​ലാ: കോ​ർ​പ്പ​റേ​റ്റ് എ​ഡ്യു​ക്കേ​ഷ​ൻ ഏ​ജ​ൻ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള പ്രീ​മി​യ​ർ സ്കൂ​ൾ ട്രെ​യി​നിം​ഗ് പ്രോ​ഗ്രാ​മി​ന്‍റെ വാ​ർ​ഷി​ക​വും സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ന്‍റെ അ​ഞ്ചാം ബാ​ച്ചി​ന്‍റെ​യും പ്രൈ​മ​റി സെ​ക്ഷ​ന്‍റെ 14-ാം ബാ​ച്ചി​ന്‍റെയും ഉ​ദ്ഘാ​ട​ന​വും 23ന് ​ന​ട​ക്കും. രാ​വി​ലെ 9.30ന് ​ഭ​ര​ണ​ങ്ങാ​നം സെ​ന്‍റ് മേ​രീ​സ് പാ​രി​ഷ് ഹാ​ളി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ റ​വ. ഡോ. ​ജോ​സ​ഫ് മ​ലേ​പ്പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ജോ​സ് കെ. ​മാ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ർ​പ്പ​റേ​റ്റ് സെ​ക്ര​ട്ട​റി ഫാ. ​ബ​ർ​ക്കു​മാ​ൻ​സ് കു​ന്നും​പു​റം ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തും. മൂ​ല​മ​റ്റം സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് അ​സി. പ്ര​ഫ. ഡോ. ​ജോ​സ് ജെ​യിം​സ് ക്ലാ​സ് ന​യി​ക്കും. സെ​ക്ര​ട്ട​റി ജോ​ജി അ​ബ്രാ​ഹം റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. പ്രോ​ഗ്രാം ചെ​യ​ർ​മാ​ൻ സാ​ബു മാ​ത്യു, കോ-​ഓ​ർ​ഡി​നേ​റ്റ​ർ റോ​യി ജെ. ​ക​ല്ല​റ​ങ്ങാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം മൂ​ന്നാം ബാ​ച്ചി​ന്‍റെ ഫൈ​ന​ൽ പ​രീ​ക്ഷ​യി​ൽ കോ​ർ​പ്പ​റേ​റ്റ് ത​ല​ത്തി​ൽ 1,2,3 സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ ന​ന്ദ​ന സ​ന്തോ​ഷ് (സെ​ന്‍റ് ആ​ഗ്ന​സ് ജി​എ​ച്ച്എ​സ് മു​ട്ടു​ച്ചി​റ), മ​രി​യ ബി​ജു, അ​ക്ഷ​യ​മോ​ൾ ഷാ​ജി (ഇ​രു​വ​രും സെ​ന്‍റ് മേ​രീ​സ് ജി​എ​ച്ച്എ​സ്, പാ​ല), പ്രൈ​മ​റി വി​ഭാ​ഗം 12-ാം ബാ​ച്ച് ജേ​താ​ക്ക​ളാ​യ നി​ഹാ​ര അ​ന്ന ബി​ൻ​സ് (സെ​ന്‍റ് മൈ​ക്കി​ൾ​സ് എ​ച്ച്എ​സ്എ​സ് പ്ര​വി​ത്താ​നം), ഷെ​റി​ൻ എം. ​ജോ​സ​ഫ് (സെ​ന്‍റ് ആ​ഗ്ന​സ് മു​ട്ടു​ച്ചി​റ), റോ​സ് മ​രി​യ റോ​ജി (സെ​ന്‍റ് മേ​രീ​സ്, പാ​ല) എ​ന്നി​വ​ർ​ക്ക് ച​ട​ങ്ങി​ൽ കാ​ഷ് അ​വാ​ർ​ഡും മെ​മ​ന്‍റോ​യും സ​മ്മാ​നി​ക്കും. പാ​ലാ സെ​ന്‍റ് മേ​രീ​സ്, പാ​ല സെ​ന്‍റ് തോ​മ​സ്, അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ്, മൂ​ല​മ​റ്റം സെ​ന്‍റ് ജോ​ർ​ജ്, കു​റ​വി​ല​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ്, വ​ട​ക​ര ലി​റ്റി​ൽ ഫ്ള​വ​ർ എ​ന്നീ സെ​ന്‍റ​ർ ത​ല​ങ്ങ​ളി​ൽ 1,2,3 സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ​വ​ർ​ക്കു ഷീ​ൽ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും.
ദ്വി​വ​ർ​ഷ കോ​ഴ്സ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ നൂ​റി​ൽ​പ​രം പ്ര​തി​ഭ​ക​ൾ​ക്ക് ബ​ഹു​മ​തി പ​ത്ര​ങ്ങ​ൾ സ​മ്മാ​നി​ക്കും. പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ലൂ​ടെ പു​തി​യ ബാ​ച്ചു​ക​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 500 വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ഉ​ൾ​പ്പെ​ടെ ആ​യി​ര​ത്തി​ലേ​റെ പേ​ർ സ​മ്മേ​ള​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും.