പ്ര​ള​യ​മേ​ഖ​ല​യ്ക്ക് ഹോ​ളി​ക്യൂ​ൻ​സി​ന്‍റെ കൈ​ത്താ​ങ്ങ്
Monday, August 19, 2019 9:49 PM IST
രാ​ജ​കു​മാ​രി: മ​ല​ബാ​റി​ൽ പ്ര​ള​യ​ദു​രി​ത​ത്തി​ൽ​പെ​ട്ട​വ​രെ സ​ഹാ​യി​ക്കാ​ൻ രാ​ജ​കു​മാ​രി ഹോ​ളി ക്യൂ​ൻ​സ് സ്കൂ​ളി​ലെ കു​ട്ടി​ക​ൾ ഒ​ത്തു​ചേ​ർ​ന്നു.
ഇ​വ​ർ സ​മാ​ഹ​രി​ച്ച നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ ഇ​ന്ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റും.
ര​ണ്ടു​ദി​വ​സം​കൊ​ണ്ടാ​ണ് സ്കൂ​ളി​ലെ അ​ഞ്ഞൂ​റോ​ളം കു​ട്ടി​ക​ൾ വീ​ടു​ക​ളി​ൽ​നി​ന്നു​മാ​യി ത​ങ്ങ​ളാ​ൽ ക​ഴി​യു​ന്ന സാ​ധ​ന​ങ്ങ​ൾ സ്കൂ​ളി​ൽ എ​ത്തി​ച്ച​ത്.
അ​രി, പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ, പു​തി​യ തു​ണി​ത്ത​ര​ങ്ങ​ൾ, കു​ടി​വെ​ള്ളം, ബി​സ്ക​റ്റ് തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ളാ​ണ് കു​ട്ടി​ക​ൾ എ​ത്തി​ച്ച​ത്.
സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ജെ​സി ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​റ്റ് അ​ധ്യാ​പ​ക​ർ കു​ട്ടി​ക​ൾ​ക്കു​വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.