അ​ട്ട​പ്പാ​ടി​യി​ലെ ദു​ര​ന്ത ഭൂ​മി​യി​ലേ​ക്ക് എ​ച്ച്ആ​ർ​ഡി​എ​സി​ന്‍റെ സ​ഹാ​യം
Sunday, August 18, 2019 10:11 PM IST
തൊ​ടു​പു​ഴ: എ​ച്ച്ആ​ർ​ഡി​എ​സ് ഇ​ന്ത്യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ള​യ​ദു​രി​ത ബാ​ധി​ത​ർ​ക്കാ​യി സ​മാ​ഹ​രി​ച്ച ആ​റാ​യി​രം കി​ലോ​ഗ്രാം അ​രി​യും മ​റ്റ് അ​വ​ശ്യ വി​ഭ​വ​ങ്ങ​ളും തൊ​ടു​പു​ഴ​യി​ൽ​നി​ന്നും അ​ട്ട​പ്പാ​ടി​യി​ൽ എ​ത്തി​ച്ചു. എ​ച്ച്ആ​ർ​ഡി​എ​സ് പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ബി​ജു കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ഭ​വ​സ​മാ​ഹ​ര​ണം ന​ട​ത്തി​യ​ത്. സെ​ന്‍റ​ർ മാ​നേ​ജ​ർ വി.​സി. ച​ന്ദ്ര​ജി​ത്, സി​ജു മാ​ത്യു, ശി​ല്പ ബെ​ന്നി, എ​സ്.​എ​ൽ. ര​മ്യ, എ.​ആ​ർ. ദീ​ക്ഷി​ത്, അ​നു ആ​ന​ന്ദ്, എ.​കെ. വി​നോ​ദ്, എം.​കെ. ച​ന്ദ്ര​ൻ, അ​ന​ന്യ മ​രി​യ​പോ​ൾ, ദീ​പ മാ​ത്യു, അ​ഞ്ജു, വൈ​ദേ​ഹി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. എ​ച്ച്ആ​ർ​ഡി​എ​സി​ന്‍റെ അ​ട്ട​പ്പാ​ടി ഓ​ഫീ​സി​ൽ എ​ത്തി​ച്ച ഉ​ത്പ​ന്ന​ങ്ങ​ൾ സം​ഘ​ട​ന​യു​ടെ സെ​ക്ര​ട്ട​റി അ​ജി കൃ​ഷ്ണ​ൻ ഏ​റ്റു​വാ​ങ്ങി.