പ്ര​ള​യ​ക്കെ​ടു​തി​യു​ടെ ക​ണ​ക്കെ​ടു​പ്പു ന​ട​ത്ത​ണം: ഡീ​ൻ കു​ര്യാ​ക്കോ​സ്
Sunday, August 18, 2019 10:09 PM IST
നെ​ടു​ങ്ക​ണ്ടം: കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ ജി​ല്ല​യി​ലു​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ബ​ന്ധി​ച്ച് അ​ടി​യ​ന്ത​ര​മാ​യി ക​ണ​ക്കെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി. നി​ര​വ​ധി റോ​ഡു​ക​ളും പാ​ല​ങ്ങ​ളും ത​ക​രു​ക​യും വ്യാ​പ​ക​മാ​യ കൃ​ഷി​നാ​ശം നേ​രി​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. വ​രു​ന്ന​ദി​വ​സം ന​ട​ക്കു​ന്ന ജി​ല്ലാ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ഇ​ക്കാ​ര്യം അ​വ​ത​രി​പ്പി​ക്കു​മെ​ന്നും എം​പി പ​റ​ഞ്ഞു.
നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ നേ​രി​ട്ട തൂ​വ​ൽ ച​പ്പാ​ത്ത്, ക​ല്ലാ​ർ​മു​ക്ക് പാ​ലം എ​ന്നി​വ അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ച്ചു. ക​ല്ലാ​ർ ഡാം ​തു​റ​ന്നു​വി​ട്ട​തോ​ടെ​യാ​ണ് ഈ​ട്ടി​ത്തോ​പ്പ്, തൂ​വ​ൽ പ്ര​ദേ​ശ​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന തൂ​വ​ൽ ച​പ്പാ​ത്ത് ത​ക​ർ​ന്ന​ത്. ഇ​തോ​ടെ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള പ്ര​ദേ​ശ​വാ​സി​ക​ൾ ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്. മ​ന്നാ​ക്കു​ടി ട​ണ​ൽ മു​ഖ​ത്ത് ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​ടി​ഞ്ഞു​വീ​ണ ക​ല്ല് നീ​ക്കം​ചെ​യ്യാ​തി​രു​ന്ന​തു​മൂ​ല​മാ​ണ് ക​ല്ലാ​ർ ഡാം ​തു​റ​ന്നു​വി​ടേ​ണ്ടി​വ​ന്ന​ത്. ഇ​തും തൂ​വ​ൽ ച​പ്പാ​ത്ത്, ക​ല്ലാ​ർ​മു​ക്ക് പാ​ലം എ​ന്നി​വ​യു​ടെ പു​ന​ർ​നി​ർ​മാ​ണ​വും ജി​ല്ലാ അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും ഡീ​ൻ കു​ര്യാ​ക്കോ​സ് പ​റ​ഞ്ഞു.
ക​ല്ലാ​ർ ഡാ​മി​ൽ​നി​ന്നു​ള്ള വെ​ള്ളം തു​റ​ന്നു​വി​ട്ട​തി​നെ​ത്തു​ട​ർ​ന്ന് വീ​ടു​ക​ളി​ൽ വെ​ള്ളം​ക​യ​റി​യ അ​രി​പ്പ​റ​ന്പി​ൽ സ​ണ്ണി, മാ​വേ​ലി​ക്കു​ന്നേ​ൽ റോ​യി മാ​ത്യു എ​ന്നി​വ​രു​ടെ വീ​ടു​ക​ളും എം​പി സ​ന്ദ​ർ​ശി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ജ്ഞാ​ന​സു​ന്ദ​രം, എം.​എ​ൻ. ഗോ​പി, ജോ​യി ഉ​ല​ഹ​ന്നാ​ൻ, കെ.​ആ​ർ. സു​കു​മാ​ര​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​രും എം​പി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.