കരുതലിൻ കരങ്ങളുമായി ചേ​ന്പ​ള​ത്തെ ഓ​ട്ടോ​ക്കാ​ർ
Sunday, August 18, 2019 10:09 PM IST
നെ​ടു​ങ്ക​ണ്ടം: ചേ​ന്പ​ള​ത്തെ ഏ​ഴ് ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​ർ വ​യ​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കു​വാ​ൻ രം​ഗ​ത്തെ​ത്തി. ഇ​വ​ർ സ​മാ​ഹ​രി​ച്ച മൂ​ന്നു​ല​ക്ഷം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ ഇ​ന്ന് വ​യ​നാ​ട്ടി​ലെ ചൂ​ര​ൽ​മ​ല​യി​ലെ വീ​ടു​ക​ളി​ൽ എ​ത്തും. ചേ​ന്പ​ളം, വ​ട്ട​പ്പാ​റ, നെ​ടു​ങ്ക​ണ്ടം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും ഇ​വ​ർ സാ​ധ​ന​ങ്ങ​ൾ സ്വ​രൂ​പി​ക്കു​ക​യാ​യി​രു​ന്നു. പ​ണ​മാ​യി ല​ഭി​ച്ച 50000 രൂ​പ​യ്ക്കും ഇ​വ​ർ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി.
വീ​ടു​ക​ളി​ൽ ക്ലീ​നിം​ഗി​ന് ആ​വ​ശ്യ​മാ​യ ലോ​ഷ​നും മ​റ്റു​ള്ള​വ​യും ഇ​വ​ർ വീ​ടു​ക​ളി​ൽ സ്വ​ന്ത​മാ​യി നി​ർ​മി​ച്ച് പാ​യ്ക്കു​ചെ​യ്തു.
അ​രി, പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ, തു​ണി​ത്ത​ര​ങ്ങ​ൾ, കു​ടി​വെ​ള്ളം തു​ട​ങ്ങി വീ​ടു​ക​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സാ​ധ​ന​ങ്ങ​ളും പാ​യ്ക്കു​ചെ​യ്താ​ണ് കൊ​ണ്ടു​പോ​യ​ത്. സാ​ധ​ന​ങ്ങ​ൾ വ​യ​നാ​ട്ടി​ൽ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ചെ​ല​വി​ലേ​ക്കാ​യി സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ൽ​നി​ന്നും ല​ഭി​ച്ച വ​രു​മാ​ന​വും ഇ​വ​ർ മാ​റ്റി​വ​ച്ചി​രു​ന്നു.
ചേ​ന്പ​ളം സ്വ​ദേ​ശി​യാ​യ മ​രു​തോ​ലി​ൽ സ​ജി ത​ന്‍റെ പി​ക്ക​പ്പ് ജീ​പ്പ് ഇ​വ​ർ​ക്ക് വി​ട്ടു​കൊ​ടു​ക്കു​ക​യും ചെ​യ്തു.
ജ​യിം​സു​കു​ട്ടി മ​ന​യ​ത്ത്, ജു​ബി സെ​ബാ​സ്റ്റ്യ​ൻ, പ്ര​വീ​ണ്‍ ബാ​ല​കൃ​ഷ്ണ​ൻ, ര​ഞ്ജി​ത്ത് ത​യ്യി​ൽ, ര​തീ​ഷ് പു​ളി​മൂ​ട്ടി​ൽ, റെ​നി ആ​ലു​ങ്ക​ൽ, ലി​നോ ബാ​ബു എ​ന്നീ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​രാ​ണ് വ​യ​നാ​ടി​ന് കൈ​ത്താ​ങ്ങാ​കാ​ൻ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ചൂ​ര​മ​ല​യി​ലേ​ക്ക് പി​ക്ക​പ്പ് ജീ​പ്പ് ക​ട​ന്നു​ചെ​ല്ലാ​ത്ത​തി​നാ​ൽ താ​ഴ്ര​ത്തു​നി​ന്നും ര​ണ്ടു ജീ​പ്പു​ക​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. വ​യ​നാ​ടി​ന് സ​ഹാ​യ​വു​മാ​യി പു​റ​പ്പെ​ട്ട വാ​ഹ​നം നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ജി​ജോ മ​ര​ങ്ങാ​ട്ട് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.