പ്ര​ള​യഭൂ​മി​യി​ലേ​ക്ക് സ​ഹാ​യം ദു​ര​ന്ത​ഭൂ​മി​യി​ൽ​നി​ന്നും
Saturday, August 17, 2019 10:42 PM IST
അ​ടി​മാ​ലി: ദു​ര​ന്ത​ഭൂ​മി​യി​ൽ​നി​ന്നും പ്ര​ള​യ ഭൂ​മി​യി​ലേ​ക്ക് സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം. ഇ​ത്ത​വ​ണ കാ​ല​വ​ർ​ഷം നാ​ശം​വി​ത​ച്ച ക​ല്ലാ​ർ മാ​ങ്കു​ളം മേ​ഖ​ല​ക​ളി​ൽ​നി​ന്നും സ​ഹാ​യ​മ​ന​സ്ക​ർ ശേ​ഖ​രി​ച്ച അ​രി​യു​ൾ​പ്പെ​ടു​ന്ന അ​വ​ശ്യ വ​സ്തു​ക്ക​ളു​മാ​യു​ള്ള വാ​ഹ​നം വ​യ​നാ​ട്ടി​ലെ പ്ര​ള​യ ഭൂ​മി​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു.

പ്ര​ള​യ​മെ​ന്താ​ണെ​ന്നും ദു​രി​ത​മെ​ന്താ​ണെ​ന്നും ക​ല്ലാ​ർ നി​വാ​സി​ക​ൾ​ക്കും മാ​ങ്കു​ളം നി​വാ​സി​ക​ൾ​ക്കും ന​ന്നാ​യി അ​റി​യാം. കൃ​ത്യം ഒ​രു​വ​ർ​ഷം മു​ന്പ് ക്യാ​ന്പു​ക​ളി​ൽ നി​സ​ഹാ​യ​രാ​യി ക​ഴി​ഞ്ഞ ഒ​രു​പാ​ടു​പേ​ർ ഇ​വി​ട​ങ്ങ​ളി​ൽ ഇ​ന്നും അ​തി​ജീ​വ​ന​ത്തി​നാ​യി പോ​രാ​ടു​ന്നു. ഇ​ത്ത​വ​ണ​യും കാ​ല​വ​ർ​ഷം ഇ​വി​ട​ങ്ങ​ളി​ൽ ക​ന​ത്ത നാ​ശം വി​ത​ച്ചു. ക​ഷ്ട​ന​ഷ്ട​ങ്ങ​ളി​ൽ​നി​ന്നും ഇ​നി​യും പ​ല​രും ക​ര​ക​യ​റി​യി​ട്ടി​ല്ല.

എ​ങ്കി​ലും ജീ​വി​തം ന​ൽ​കി​യ തി​രി​ച്ച​റി​വി​ൽ നി​ന്നും കാ​രു​ണ്യ​ത്തി​ന്‍റെ​യും ക​രു​ത​ലി​ന്‍റെ​യും സ്പ​ർ​ശ​മാ​യി ഒ​രു​പ​റ്റം ക​ർ​ഷ​ക​രും ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളും​ചേ​ർ​ന്ന് സ​മാ​ഹ​രി​ച്ച അ​രി​യു​ൾ​പ്പെ​ടെ​യു​ള്ള അ​വ​ശ്യ​വ​സ്തു​ക്ക​ളു​മാ​യി വാ​ഹ​നം വ​യ​നാ​ട്ടി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു. ക​ഷ്ട​ത​ക​ൾ അ​നു​ഭ​വി​ക്കു​ന്പോ​ളും ത​ങ്ങ​ളാ​ലാ​കു​ന്ന സ​ഹാ​യം​ചെ​യ്ത എ​ല്ലാ​വ​ർ​ക്കും ന​ന്ദി​യ​റി​യി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​നാ​യ ഹു​സൈ​ൻ പ​റ​ഞ്ഞു. ക​ല്ലാ​ർ, മാ​ങ്കു​ളം, കു​രി​ശു​പാ​റ, പീ​ച്ചാ​ട്, എ​ല്ല​ക്ക​ല്ല് തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ​നി​ന്നും രാ​ജ​കു​മാ​രി മേ​ഖ​ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്നു​മാ​ണ് അ​വ​ശ്യ​വ​സ്തു​ക്ക​ൾ സ​മാ​ഹ​രി​ച്ച​ത്.

മു​ൻ പ​ഞ്ചാ​യ​ത്തം​ഗം ബെ​ന്നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ട്ടോ​തൊ​ഴി​ലാ​ളി​ക​ൾ സ​മാ​ഹ​രി​ച്ച വ​സ്തു​ക്ക​ൾ കി​റ്റു​ക​ളാ​യി തി​രി​ച്ചു. വ​യ​നാ​ട്ടി​ലെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് നേ​രി​ട്ട് സ​ഹാ​യം കൈ​മാ​റാ​നാ​ണ് ഈ ​ന​ല്ല മ​ന​സു​ക​ളു​ടെ തീ​രു​മാ​നം.