വ​ണ്ട​ൻ​മേ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റി​നെ​തി​രേ അ​വി​ശ്വാ​സം
Saturday, August 17, 2019 10:42 PM IST
ക​ട്ട​പ്പ​ന: മു​ന്ന​ണി ധാ​ര​ണ​പ്ര​കാ​രം കാ​ലാ​വ​ധി പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടും രാ​ജി​വ​യ്ക്കാ​ത്ത വ​ണ്ട​ൻ​മേ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് സി.​ജി. ഗി​രീ​ഷി​നെ​തി​രേ അ​വി​ശ്വാ​സ പ്ര​മേ​യം. കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​പി.​ജെ. ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ഗി​രീ​ഷി​നെ​തി​രെ ഏ​ഴു കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളും ഒ​രു സ്വ​ത​ന്ത്ര​യു​മാ​ണ് അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ൽ ഒ​പ്പി​ട്ട​ത്. ധാ​ര​ണ​പ്ര​കാ​രം മൂ​ന്നു​വ​ർ​ഷ​മാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സി​നു വൈ​സ്പ്ര​സി​ഡ​ന്‍റ് സ്ഥാ​നം.

എ​ന്നാ​ൽ കാ​ലാ​വ​ധി തീ​ർ​ന്ന് മാ​സ​ങ്ങ​ൾ​ക​ഴി​ഞ്ഞി​ട്ടും സ്ഥാ​നം ഒ​ഴി​യാ​ത്ത​തി​നാ​ലാ​ണ് അ​വി​ശ്വാ​സ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​യു​ന്നു. കോ​ണ്‍​ഗ്ര​സി​ലെ സു​രേ​ഷ് ശ്രീ​ധ​ര​ൻ, എം. ​രാ​ജാ മാ​ട്ടു​ക്കാ​ര​ൻ, ടോ​ണി ജ​യിം​സ്, ജ​ഗ​ദീ​ശ​ൻ, സൗ​ഭാ​ഗ്യ ജോ​സ​ഫ്, ആ​ന്‍റ​ണി ജോ​സ​ഫ്, ജാ​ൻ​സി റെ​ജി, സ്വ​ത​ന്ത്ര അം​ഗം സി​നി​മോ​ൾ ജോ​ർ​ജ് എ​ന്നി​വ​രാ​ണ് അ​വി​ശ്വാ​സ​ത്തി​ൽ ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം സ്ഥാ​നം ഒ​ഴി​യാ​മെ​ന്ന് ധാ​ര​ണ​യു​ണ്ടാ​ക്കി​യിട്ടി​ല്ലെ​ന്നും പാ​ർ​ട്ടി​യു​മാ​യി ആ​ലോ​ചി​ച്ച​ശേ​ഷം രാ​ജി​വ​യ്ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും കേ​ര​ളാ കോ​ണ്‍​ഗ്ര​സ് പ്ര​തി​ക​രി​ച്ചു. കോ​ണ്‍​ഗ്ര​സ്- ഏ​ഴ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ​ഫ് വി​ഭാ​ഗം -ഒ​ന്ന്, സ്വ​ത​ന്ത്ര- ഒ​ന്ന്, എ​ൽ​ഡി​എ​ഫ്- ആ​റ്, ബി​ജെ​പി- മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു പ​ഞ്ചാ​യ​ത്തി​ലെ ക​ക്ഷി​നി​ല. ഒ​രു എ​ൽ​ഡി​എ​ഫ് അം​ഗം രാ​ജി​വ​ച്ച​തോ​ടെ അം​ഗ​സം​ഖ്യ 17 ആ​യി. പ്ര​മേ​യ​ത്തി​ലു​ള്ള ച​ർ​ച്ച 24-ന് ​ന​ട​ക്കും.