കൃ​ഷിനാ​ശ​ത്തി​ന് അ​നു​സൃ​ത​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം: റോ​ഷി
Saturday, August 17, 2019 10:41 PM IST
ചെ​റു​തോ​ണി: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കു​ണ്ടാ​യ ന​ഷ്ടം പ​രി​ഹ​രി​ക്കു​ന്ന​തി​ന് വി​ള​നാ​ശ​ത്തി​ന് അ​നു​സൃ​ത​മാ​യ ന​ഷ്ട​പ​രി​ഹാ​ര​തു​ക ക​ർ​ഷ​ക​ർ​ക്ക് അ​നു​വ​ദി​ച്ചു​ന​ൽ​ക​ണ​മെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. കൊ​ന്ന​ത്ത​ടി, വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ.

ജാ​തി, തെ​ങ്ങ്, കു​രു​മു​ള​ക്, ഏ​ലം, റ​ബ്ബ​ർ, കൊ​ക്കോ തു​ട​ങ്ങി​യ നാ​ണ്യ​വി​ള​ക​ൾ​ക്കു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ത്തി​ന് നാ​മ​മാ​ത്ര​മാ​യ തു​ക​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കാ​റു​ള്ള​ത്. സം​സ്ഥാ​ന സ​ർ​ക്കാ​ർ​കൂ​ടി ഇ​ട​പെ​ട്ട് വി​ള​നാ​ശ​ത്തി​ന് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ഉ​റ​പ്പു​വ​രു​ത്ത​ണം.

ക്ഷീ​ര​മേ​ഖ​ല​യി​ൽ കാ​ലി​ത്തീ​റ്റ​യ്ക്ക് ദി​നം​പ്ര​തി​യു​ണ്ടാ​യ വി​ല​വ​ർ​ധ​ന​വും തു​ട​ർ​ച്ച​യാ​യ മ​ഴ​യും ത​ണു​പ്പും​മൂ​ലം പ​ശു​ക്ക​ൾ​ക്ക് പാ​ൽ കു​റ​യു​ന്ന​തും രോ​ഗ​ങ്ങ​ൾ ബാ​ധി​ക്കു​ന്ന​തും ക്ഷീ​ര​മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.

കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ജോ​സ​ഫ് കു​ള​ങ്ങ​ര, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മേ​ഴ്സി ജോ​സ്, ലി​സി ജോ​സ​ഫ്, എ​ൻ.​എം. ജോ​സ്, ബി​നോ​യ് ജോ​സ​ഫ്, ഡെ​യ്സി ജോ​സ്, നേ​താ​ക്ക​ളാ​യ ഷാ​ജി കാ​ഞ്ഞ​മ​ല, ബാ​ബു ക​ള​പ്പു​ര, ജെ​യിം​സ് മ്ലാ​ക്കു​ഴി തു​ട​ങ്ങി​യ​വ​രും എം​എ​ൽ​എ​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.