ഗൃ​​​ഹ​​​നാ​​​ഥ​​​ൻ സ്വ​​​യം വെ​​​ടി​​​വ​​​ച്ചു മ​​​രി​​​ച്ചു
Monday, July 22, 2019 11:05 PM IST
രാ​​​ജ​​​കു​​​മാ​​​രി: ഗൃ​​​ഹ​​​നാ​​​ഥ​​​ൻ വീ​​​ട്ടി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന നാ​​​ട​​​ൻ തോ​​​ക്കു​​​പ​​​യോ​​​ഗി​​​ച്ച് സ്വ​​​യം വെ​​​ടി​​​വ​​​ച്ച് ജീ​​​വ​​​നൊ​​​ടു​​​ക്കി. ശാ​​​ന്ത​​​ൻ​​​പാ​​​റ പൂ​​​പ്പാ​​​റ​​​യ്ക്ക് സ​​​മീ​​​പം മു​​​ള്ള​​​ൻ​​​ത​​​ണ്ട് കാ​​​ക്കു​​​ന്നേ​​​ൽ കെ.​​​പി. സ​​​ന്തോ​​​ഷാ​ണ് (45) ​​മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം നാ​​​ല​​​ര​​​യോ​​​ടെ ആ​​​ണ് സം​​​ഭ​​​വം. ഒ​​​രു മാ​​​സം മു​​​ന്പ് മ​​​ര​​​ത്തി​​​ൽ നി​​​ന്നും വീ​​​ണ് ന​​​ട്ടെ​​​ല്ലി​​​നു​​​ പ​​​രി​​​ക്കേ​​​റ്റ് ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന ഇ​​​യാ​​​ൾ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ നി​​​ന്നും എ​​​ത്തി​​​യെ​​​ങ്കി​​​ലും വീ​​​ട്ടി​​​ൽ കി​​​ട​​​പ്പി​​​ലാ​​​യി​​​രു​​​ന്നു.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ സ്ഥി​​​തി അ​​​ൽ​​​പ്പം മെ​​​ച്ച​​​പ്പെ​​​ട്ട​​​തി​​​നാ​​​ൽ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ വീ​​​ട്ടി​​​ൽ നി​​​ന്നു പു​​​റ​​​ത്തു​​​പോ​​​യി. മ​​​ട​​​ങ്ങി എ​​​ത്തി​​​യ ശേ​​​ഷം വീ​​​ട്ടി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന തോ​​​ട്ടാ​​​ക്കു​​​ഴ​​​ൽ കൊ​​​ണ്ട് ക​​​ഴു​​​ത്തി​​​ൽ വെ​​​ടി വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഭാ​​​ര്യ ര​​​ജ​​​നി​​​യും മ​​​ക​​​ൻ അ​​​ർ​​​ജു​​​നും ഈ ​​​സ​​​മ​​​യം വീ​​​ടി​​​നു​​​സ​​​മീ​​​പ​​​ത്തെ പ​​​റ​​​ന്പി​​​ലാ​​​യി​​​രു​​​ന്നു. വെ​​​ടി ശ​​​ബ്ദം കേ​​​ട്ട് ഇ​​​വ​​​രും സ​​​മീ​​​പ​​​വാ​​​സി​​​ക​​​ളും ഓ​​​ടി​​​യെ​​​ത്തി​​​യ​​​പ്പോ​​​ൾ സ​​​ന്തോ​​​ഷ് മു​​​റി​​​യി​​​ൽ വീ​​​ണു​​​കി​​​ട​​​ക്കു​​​ന്ന​​​താ​​​ണ് ക​​​ണ്ട​​​ത്. ഉ​​​ട​​​ൻ​​​ത​​​ന്നെ രാ​​​ജ​​​കു​​​മാ​​​രി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.

ശാ​​​ന്ത​​​ൻ​​​പാ​​​റ സി​​​ഐ പി.​​​ആ​​​ർ. പ്ര​​​ദീ​​​പ്കു​​​മാ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മേ​​​ൽ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചു. മൃ​​​ത​​​ദേ​​​ഹം നെ​​​ടു​​​ങ്ക​​​ണ്ടം താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് മാ​​​റ്റി. കോ​​​ട്ട​​​യ​​​ത്ത് നി​​​ന്നു​​​ള്ള ഫോ​​​റ​​​ൻ​​​സി​​​ക് വി​​​ഭാ​​​ഗം എ​​​ത്തി വി​​​ശ​​​ദ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ന​​​ട​​​ത്തി​​​യ ശേ​​​ഷം പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നാ​​​യി ഇ​​​ന്ന് കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കും.