തൊ​ടു​പു​ഴ മേ​ഖ​ല​യി​ൽ റോ​ഡ​പ​ക​ട​ങ്ങ​ളു​ടെ തോ​ത് കൂ​ടി
Monday, July 22, 2019 10:34 PM IST
തൊ​ടു​പു​ഴ: റോ​ഡ​പ​ക​ട​ങ്ങ​ൾ തൊ​ടു​പു​ഴ മേ​ഖ​ല​യി​ൽ വ​ർ​ധി​ക്കു​ന്നു. ആ​റു​മാ​സ​ത്തി​നി​ടെ ജി​ല്ല​യി​ൽ ഉ​ണ്ടാ​യ 576 റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ 108 അ​പ​ക​ട​ങ്ങ​ൾ ന​ട​ന്ന​ത് തൊ​ടു​പു​ഴ മേ​ഖ​ല​യി​ലെ റോ​ഡു​ക​ളി​ലാ​ണ്. ഇ​രു ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തി​ലേ​റെ​യും. ഈ ​വ​ർ​ഷം റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ 55 മ​നു​ഷ്യ​ജീ​വ​നു​ക​ളാ​ണ് ജി​ല്ല​യി​ൽ പൊ​ലി​ഞ്ഞ​ത്. ജൂ​ണ്‍ 30 വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. 415 പേ​രാ​ണ് ഗു​രു​ത​ര പ​രി​ക്കു​ക​ളേ​റ്റ് രോ​ഗ​ക്കി​ട​ക്ക​യി​ൽ ക​ഴി​യു​ന്ന​ത്. ചെ​റി​യ പ​രി​ക്കു​ക​ളേ​റ്റ​വ​ർ 250 പേ​രാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം 1182 അ​പ​ക​ട​ങ്ങ​ളി​ലാ​യി 91 ജീ​വ​നു​ക​ളാ​ണ് പൊ​ലി​ഞ്ഞ​ത്. 931 പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ഈ ​വ​ർ​ഷം അ​പ​ക​ട​നി​ര​ക്ക് കു​റ​വാ​ണെ​ങ്കി​ലും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ മ​ര​ണ​നി​ര​ക്ക് എ​ട്ട് ശ​ത​മാ​ന​ത്തോ​ളം വ​ർ​ധി​ച്ച​താ​യാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. തൊ​ടു​പു​ഴ മേ​ഖ​ല​യി​ൽ ഈ ​വ​ർ​ഷം 108 അ​പ​ക​ട​ങ്ങ​ളി​ലാ​യി നാ​ല് പേ​രാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ച​വ​രി​ലേ​റെ​യും യു​വാ​ക്ക​ളാ​ണ്. റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്കേ​റ്റ് ചി​കി​ൽ​സ​യി​ൽ ക​ഴി​ഞ്ഞ​വ​രും മ​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടും. റോ​ഡു​ക​ളു​ടെ അ​വ​സ്ഥ​യും അ​ല​ക്ഷ്യ​മാ​യ ഡ്രൈ​വിം​ഗും അ​പ​ക​ട​ക്കെ​ണി​ക​ളൊ​രു​ക്കു​ന്നു​ണ്ട്. അ​പ​ക​ട​ങ്ങ​ളു​ടെ തോ​ത് കു​റ​യ്ക്കാ​നാ​യി പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും വ​ഴി​ക്ക​ണ്ണ് പോ​ല​യു​ള്ള ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളു​മാ​യി രം​ഗ​ത്തു​ണ്ടെ​ങ്കി​ലും അ​പ​ക​ട നി​ര​ക്ക് കു​റ​യ്ക്കാ​നാ​യി​ട്ടി​ല്ല. കാ​ല​വ​ർ​ഷം ശ​ക്തി​പ്പെ​ട്ടു തു​ട​ങ്ങി​യ​തോ​ടെ അ​പ​ക​ട സാ​ധ്യ​ത​യേ​റി​യി​ട്ടു​ണ്ട്. അ​തി​നാ​ൽ അ​മി​ത വേ​ഗം നി​യ​ന്ത്രി​ക്കു​ന്ന​തി​നും മ​റ്റു​മാ​യി വാ​ഹ​ന പ​രി​ശോ​ധ​ന​യും മ​റ്റും ശ​ക്തി​പ്പെ​ടു​ത്താ​നാ​ണ് അ​ധി​കൃ​ത​രു​ടെ നീ​ക്കം.