പാ​ൽ വി​ല വ​ർ​ധി​പ്പി​ക്ക​ണം: മി​ൽ​ക്ക് സൊ​സൈ​റ്റീ​സ് അ​സോസിയേഷൻ
Sunday, July 21, 2019 10:23 PM IST
ക​ട്ട​പ്പ​ന: പാ​ൽ​വി​ല വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും അ​യ്യ​ങ്കാ​ളി തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ർ​ഷ​ക​രേ​യും ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും കേ​ര​ള സ്റ്റേ​റ്റ് മി​ൽ​ക്ക് സൊ​സൈ​റ്റീ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് ഓ​ഗ​സ്റ്റ്് 14-ന് ​രാ​വി​ലെ 11-ന് ​തൊ​ടു​പു​ഴി​ലു​ള്ള ജി​ല്ലാ ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
ഉ​ത്പാ​ദ​ന ചെ​ല​വ് വ​ർ​ധി​ച്ച​തി​നെ​തു​ട​ർ​ന്ന് ക്ഷീ​ര​ക​ർ​ഷ​ക​ർ ഗു​രു​ത​ര പ്ര​തി​സ​ന്ധി​യി​ലാ​ണ്. ര​ണ്ടു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ കാ​ലി​ത്തീ​റ്റ​യു​ടെ വി​ല​യി​ൽ 50 ശ​ത​മാ​നം​വ​രെ വ​ർ​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്.
ഇ​പ്പോ​ൾ ഒ​രു​ലി​റ്റ​ർ പാ​ലി​ന് മി​ൽ​മ ന​ൽ​കു​ന്ന വി​ല 33 -34 രൂ​പ​യാ​ണ്. ലി​റ്റ​റി​ന് ഇ​പ്പോ​ൾ ന​ൽ​കു​ന്ന ഇ​ൻ​സെ​ന്‍റീ​വാ​യ നാ​ലു​രൂ​പ 10 രൂ​പ​യാ​ക്കി ഉ​യ​ർ​ത്ത​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​ക്കാ​രി​ൽ​നി​ന്നും ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്നു​മു​ള്ള ഇ​ൻ​സെ​ന്‍റീ​വ് 12 മാ​സ​വും ല​ഭി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണം. ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഡി​ബി​ടി ആ​യി ന​ൽ​കു​ന്ന ഇ​ൻ​സെ​ന്‍റീ​വ് അ​ഞ്ചു​രൂ​പ​യാ​ക്കി ഉ​യ​ർ​ത്ത​ണം. പ​ശു​ക്ക​ളെ വാ​ങ്ങു​ന്ന​തി​നു​ള്ള വാ​യ്പ​യു​ടെ പ​ലി​ശ നാ​ലു​ശ​ത​മാ​ന​മാ​ക്കി കു​റ​യ്ക്ക​ണം.
ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് 100 തൊ​ഴി​ലു​റ​പ്പ് ദി​ന​ങ്ങ​ൾ അ​യ്യ​ങ്കാ​ളി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ​പെ​ടു​ത്തി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ന​ഗ​ര​സ​ഭ​ക​ളി​ൽ മാ​ത്ര​മാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഭൂ​രി​പ​ക്ഷം ക​ർ​ഷ​ക​രും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വ​സി​ക്കു​ന്ന​തെ​ന്ന​തി​നാ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണം. ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ നി​ല​നി​ൽ​പ് പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കാ​ത്ത​പ​ക്ഷം സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​യി അ​ന്പാ​ട്ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജി.​ആ​ർ. മേ​നോ​ൻ, ഏ​ബ്ര​ഹാം പ​ന്ത​മ്മാ​ക്ക​ൽ, വി.​സി. അ​നി​ൽ, എ​സ്. വി​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.