മ​ണ്‍​സൂ​ണ്‍ ഫി​ലിം ഫെ​സ്റ്റി​വ​ൽ 22 മു​ത​ൽ തൊ​ടു​പു​ഴ​യി​ൽ
Thursday, July 18, 2019 10:56 PM IST
തൊ​ടു​പു​ഴ: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഫി​ലിം സൊ​സൈ​റ്റീ​സ് കേ​ര​ള ഘ​ട​ക​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ തൊ​ടു​പു​ഴ ഫി​ലിം സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന മ​ണ്‍​സൂ​ണ്‍ ഫെ​സ്റ്റ് 22 മു​ത​ൽ 25 വ​രെ തൊ​ടു​പു​ഴ സി​ൽ​വ​ർ ​ഹി​ൽ​സ് സി​നി​മാ​സി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
22ന് ​രാ​വി​ലെ 10നു ​ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ. ജെ​സി ആ​ന്‍റ​ണി ച​ല​ച്ചി​ത്രോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. ബാ​ല​താ​രം മീ​നാ​ക്ഷി മ​ഹേ​ഷ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ സി.​കെ. ജാ​ഫ​ർ, ഫി​ലിം സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ബാ​ബു പ​ള്ളി​പ്പാ​ട്ട്, സെ​ക്ര​ട്ട​റി യു.​എ. രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
തു​ട​ർ​ന്ന് വി​ഖ്യാ​ത ച​ല​ച്ചി​ത്ര​കാ​ര​നാ​യ മ​ജീ​ദ് മ​ജീ​ദി​യു​ടെ ചി​ത്രം ചി​ൽ​ഡ്ര​ൻസ് ഓ​ഫ് ഹെ​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​ദ​ർ​ശി​പ്പി​ക്കും. വൈ​കു​ന്നേ​രം 6.30ന് ​ജ​യ​രാ​ജ് സം​വി​ധാ​നം ചെ​യ്ത ദേ​ശീ​യ അ​വാ​ർ​ഡ് നേ​ടി​യ മ​ല​യാ​ള​ചി​ത്രം ഭ​യാ​ന​കം പ്ര​ദ​ർ​ശി​പ്പി​ക്കും.
23ന് ​വൈ​കു​ന്നേ​രം 6.30ന് ​സ്പാ​നി​ഷ് ചി​ത്രം ദി ​ഒ​ലീ​വ് ട്രീ (​സം​വി​ധാ​നം: ഇ​കാ​ർ ബൊ​ളൈ​ൻ) 24ന് ​ല​ബ​നീ​സ് ചി​ത്രം കാ​പ​ർ​ണാം (സം​വി​ധാ​നം: ന​ദീ​ൻ ല​ബാ​ക്കി) എ​ന്നി​വ​യും പ്ര​ദ​ർ​ശി​പ്പി​ക്കും. സ​മാ​പ​ന ദി​വ​സ​മാ​യ 25ന് ​കൊ​റി​യ​ൻ ചി​ത്രം ലി​റ്റി​ൽ ഫോ​റ​സ്റ്റ് (സം​വി​ധാ​നം : സൂ​ണ്‍ റി​യിം) പ്ര​ദ​ർ​ശി​പ്പി​ക്കും. നാ​ലു​ദി​വ​സ​ത്തെ പ്ര​ദ​ർ​ശ​ന​ത്തി​നാ​യി ഡെ​ല​ഗേ​റ്റ് ഫീ​സ് 100 രൂ​പ​യാ​യി​രി​ക്കും. എ​ല്ലാ​ദി​വ​സ​വും ച​ർ​ച്ച​ക​ളും ഓ​പ്പ​ണ്‍ ഫോ​റ​വും ന​ട​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഫി​ലിം സൊ​സൈ​റ്റി സെ​ക്ര​ട്ട​റി യു.​എ. രാ​ജേ​ന്ദ്ര​ൻ, ട്ര​ഷ​റ​ർ വി​ത്സ​ണ്‍ ജോ​ണ്‍, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​ജി. മോ​ഹ​ന​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഫോ​ണ്‍. 9447824923, 9447046060.