പ്ര​വാ​സി​യു​ടെ കെ​ട്ടി​ട​ത്തി​നു ന​ന്പ​ർ ന​ൽ​കു​ന്നി​ല്ലെ​ന്ന് പ​രാ​തി
Thursday, July 18, 2019 10:56 PM IST
തൊ​ടു​പു​ഴ: മു​പ്പ​തു വ​ർ​ഷ​ത്തോ​ളം വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്ത സ​ന്പാ​ദ്യം ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​നു പ​ഞ്ചാ​യ​ത്ത് ന​ന്പ​രി​ട്ട് ന​ൽ​കു​ന്നി​ല്ലെ​ന്ന് പ്ര​വാ​സി​യു​ടെ​യും കു​ടു​ബ​ത്തി​ന്‍റെ​യും പ​രാ​തി. ക​ല്ലൂ​ർ​ക്കാ​ട് ക​ലൂ​ർ ശാ​ന്തി​ഭ​വ​ൻ വീ​ട്ടി​ൽ ര​വീ​ന്ദ്ര​ൻ നാ​യ​ർ, ഭാ​ര്യ മ​ല്ലി​ക എ​ന്നി​വ​രാ​ണ് പു​ര​യി​ട​ത്തി​ൽ നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന് ഇ​പ്പോ​ൾ പാ​ട​മാ​ണെ​ന്ന് കാ​ട്ടി പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ന​ന്പ​ർ നി​ഷേ​ധി​ക്കു​ന്ന​താ​യി റ​വ​ന്യു​മ​ന്ത്രി​യ്ക്ക് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
കെ​ട്ടി​ടം നി​ർ​മി​ച്ച​തി​ന്‍റെ ക​ട​ബാ​ധ്യ​ത മൂ​ലം താ​നും കു​ടും​ബ​വും ഇ​പ്പോ​ൾ ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണെ​ന്നും ര​വീ​ന്ദ്ര​ൻ നാ​യ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. റ​വ​ന്യു​വ​കു​പ്പ് കൈ​യാ​ളു​ന്ന പാ​ർ​ട്ടി നേ​താ​ക്ക​ൾ ചോ​ദി​ച്ച പി​രി​വു ന​ൽ​കാ​ത്ത​തും പ​ഞ്ചാ​യ​ത്തി​ലെ ക​രാ​റു​കാ​ര​ന്‍റെ ഇ​ട​പെ​ട​ലി​നെ​യും തു​ട​ർ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട ന​ന്പ​ർ നി​ഷേ​ധി​ക്കു​ന്ന​തെ​ന്നും ഇ​വ​ർ ആ​രോ​പി​ച്ചു.
പെ​രു​മാ​ങ്ക​ണ്ടം ഏ​ഴ​ല്ലൂ​ർ ജം​ഗ്ഷ​നി​ൽ പു​ര​യി​ട​മാ​ണെ​ന്ന് രേ​ഖ​ക​ളി​ലു​ള്ള എ​ട്ടേ​മു​ക്കാ​ൽ സെ​ന്‍റ് സ്ഥ​ലം വാ​ങ്ങി​യാ​ണ് ര​വീ​ന്ദ്ര​ൻ നാ​യ​ർ ഇ​വി​ടെ ആ​റു​ക​ട​മു​റി​ക​ളു​ള്ള കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. ഇ​തോ​ടൊ​പ്പം മ​ക​ളു​ടെ പേ​രി​ൽ നി​ല​മെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ഏ​ഴേ​കാ​ൽ സെ​ന്‍റു സ്ഥ​ല​വും വാ​ങ്ങി​യി​രു​ന്നു.
പു​ര​യി​ട​ത്തി​ൽ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നാ​യി പെ​ർ​മി​റ്റി​ന് അ​പേ​ക്ഷി​ച്ച​പ്പോ​ൾ ക​ലൂ​ർ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും വി​ല്ലേ​ജ് ഓ​ഫീ​സ​ർ, കൃ​ഷി ഓ​ഫീ​സ​ർ എ​ന്നി​വ​രു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ർ​മാ​ണ അ​നു​മ​തി ന​ൽ​കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് തൊ​ടു​പു​ഴ​യി​ലെ ബാ​ങ്കി​ൽ നി​ന്നും 24 ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്താ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. കെ​ട്ടി​ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​തി​നെ തു​ട​ർ​ന്ന് ന​ന്പ​റി​ന് അ​പേ​ക്ഷി​ച്ച​പ്പോ​ൾ മ​ക​ളു​ടെ പേ​രി​ൽ വാ​ങ്ങി​യ നി​ല​ത്ത് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്നു​വെ​ന്നു സ​മീ​പ​വാ​സി​യാ​യ സ്ത്രീ ​പ​രാ​തി ന​ൽ​കി. പ​രാ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ങ്കി​ൽ ഈ ​സ്ഥ​ല​ത്തി​നു പി​ന്നി​ലാ​യു​ള്ള ഭൂ​മി വ​ൻ വി​ല ന​ൽ​കി വാ​ങ്ങ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​തം​ഗീ​ക​രി​ക്കാ​ത്ത​തി​നാ​ൽ പ​ഞ്ചാ​യ​ത്തി​ലെ ക​രാ​റു​കാ​ര​നാ​യ ഇ​വ​രു​ടെ ബ​ന്ധു കെ​ട്ടി​ട ന​ന്പ​ർ ഒ​രി​ക്ക​ലും ല​ഭി​ക്കി​ല്ലെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും ഇ​വ​ർ പ​റ​യു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഇ​ട​തു​പാ​ർ​ട്ടി​ക്കാ​ർ ല​ക്ഷ​ങ്ങ​ൾ പി​രി​വ് ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട​ത്. എം​എ​ൽ​എ​യോ​ടും ജ​ന​പ്ര​തി​നി​ധി​ക​ളോ​ടും സ​ഹാ​യ അ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. പ​ലി​ശ പെ​രു​കി വാ​യ്പ​യു​ടെ തി​രി​ച്ച​ട​വു മു​ട​ങ്ങി​യ​തോ​ടെ​യാ​ണ് കു​ടും​ബം ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലെ​ത്തി​യ​തെ​ന്നും ഇ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
എ​ന്നാ​ൽ ഈ ​സ്ഥ​ല​ത്ത് ന​ട​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന് 2016-ൽ ​ആ​ർ​ഡി​ഒ സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യി​രു​ന്നു​വെ​ന്ന് ക​ല്ലൂ​ർ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഷൈ​ജു വ​ർ​ഗീ​സ് പ​റ​ഞ്ഞു. സ​ർ​വേ ന​ന്പ​രി​ലും ഭൂ​മി​യു​ടെ ഇ​ന​ത്തെ സം​ബ​ന്ധി​ച്ചും ഉ​യ​ർ​ന്ന പ​രാ​തി​യെ​തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി.
പി​ന്നീ​ടും നി​ർ​മാ​ണം തു​ട​ർ​ന്ന​പ്പോ​ൾ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. നി​ല​വി​ൽ സ്ഥ​ലം വീ​ണ്ടും അ​ള​ന്ന് വ്യ​ക്ത​ത വ​രു​ത്താ​ൻ ആ​ർ​ഡി​ഒ സ​ർ​വേ വ​കു​പ്പി​നു നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​തി​നാ​ലാ​ണ് പെ​ർ​മി​റ്റ് പു​തു​ക്കാ​ത്ത​തും കെ​ട്ടി​ട ന​ന്പ​ർ ന​ൽ​കാ​ത്ത​തു​മെ​ന്നും സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.