കാ​റി​നു​ മു​ക​ളി​ൽ മ​രം​വീ​ണ് ഒ​രാ​ൾ​ക്കു പ​രി​ക്ക്
Thursday, July 18, 2019 10:55 PM IST
അ​ടി​മാ​ലി: കൊ​ച്ചി -ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ ചീ​യ​പ്പാ​റ​യ്ക്കു​സ​മീ​പം ആ​റാം​മൈ​ലി​ൽ കാ​റി​നു​മു​ക​ളി​ൽ വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്. ആ​യി​ര​മേ​ക്ക​ർ പാ​റ​യി​ൽ ഗി​രീ​ഷ് (46) ആ​ണ് പ​രി​ക്കേ​റ്റ​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു​പേ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് അ​പ​ക​ടം. എ​റ​ണാ​കു​ള​ത്തി​നു​പോ​യി തി​രി​കെ വ​രു​ന്പോ​ഴാ​ണ് പാ​ത​യു​ടെ താ​ഴ്ഭാ​ഗ​ത്താ​യി നി​ന്നി​രു​ന്ന വ​ൻ​മ​രം ക​ട​പു​ഴ​കി വാ​ഹ​ത്തി​ന്‍റെ മു​ൻ​ഭാ​ഗ​ത്ത് പ​തി​ച്ച​ത്. ഇ​തു​വ​ഴി വാ​ഹ​ന​ത്തി​ലെ​ത്തി​യ​വ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രെ ര​ക്ഷ​പ്പെടു​ത്തി​യ​ത്. ഗി​രീ​ഷി​നെ അ​ടി​മാ​ലി താ​ലൂ​ക്ക് ആശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തെ​തു​ട​ർ​ന്ന് ര​ണ്ടു​മ​ണി​ക്കു​ർ ഗ​താ​ഗ​തം സ്തം​ഭി​ച്ചു. അ​ടി​മാ​ലി​യി​ൽ​നി​ന്നും ഫ​യ​ർ​ഫോ​ഴ്സും ഹൈ​വേ പോ​ലീ​സ് സം​ഘ​വും നാ​ട്ടു​കാ​രും ചേ​ർ​ന്നു മ​രം മു​റി​ച്ചു​മാ​റ്റി​യ​തി​നു​ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​ന​ഃസ്ഥാ​പി​ച്ച​ത്.