മ​റ​യൂ​ർ ശ​ർ​ക്ക​ര​യ്ക്കു ഭൗ​മ​സൂ​ച​ക പ​ദ​വി വി​ളം​ബ​ര​മാ​യി
Thursday, July 18, 2019 10:55 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ ശ​ർ​ക്ക​ര​യ്ക്ക് ഭൗ​മ സൂ​ച​ക പ​ദ​വി വി​ളം​ബ​ര ശി​ൽ​പ​ശാ​ല ആ​ഘോ​ഷ​മാ​യി ന​ട​ന്നു. കോ​വി​ൽ​ക്ക​ട​വ് തെ​ങ്കാ​ശി​നാ​ഥ​ൻ ക്ഷേ​ത്ര ഹാ​ളി​ൽ രാ​വി​ലെ 11-ന് ​മ​റ​യൂ​ർ ശ​ർ​ക്ക​ര ഭൗ​മ​സൂ​ച​ക പ​ദ​വി പ​ത്ര കൈ​മാ​റ്റ​വും വെ​ബ് സൈ​റ്റ് പ്ര​കാ​ശ​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ക​രി​ന്പി​നു വെ​ള്ളം ത​ളി​ച്ചു​കൊ​ണ്ടാ​ണ് മ​ന്ത്രി​യും എം​എ​ൽ​എ​യും ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ളും ശി​ൽ​പ​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.
ശി​ല്പ​ശാ​ല​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഡെ​യ്സി രാ​ജേ​ന്ദ്ര​ൻ, എ​ൻ. ആ​രോ​ഗ്യ​ദാ​സ്, ശ്രീ​ദേ​വി അ​ൻ​പു​രാ​ജ്, നി​യു​ക്ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ധാ​കൃ​ഷ്ണ​ൻ, വൈ​സ്പ്ര​സി​ഡ​ന്‍റ് ഉ​ഷ ഹെ​ൻ​ട്രി, കേ​ര​ള അ​ഗ്രി. യൂ​ണി​വ​ഴ്സി​റ്റി ഐ​പി​ആ​ർ സെ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​സി.​ആ​ർ. എ​ൽ​സി, ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ ആ​ൻ​സി ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. അ​ഞ്ചു​നാ​ട് ക​രി​ന്പ് ഉ​ത്പാ​ദ​ക വി​പ​ണ​ന സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​പി. രാ​ജ​ന് ഭൗ​മ​സൂ​ച​ക പ​ത്രം മ​ന്ത്രി കൈ​മാ​റി. മ​ഹാ​ഡ് പ്ര​സി​ഡ​ന്‍റ് വി. ​സി​ജി​മോ​ൻ മ​റ​യൂ​ർ ശ​ർ​ക്ക​ര​യു​ടെ ലോ​ഗോ ഏ​റ്റു​വാ​ങ്ങി. ഭൗ​മ​സൂ​ച​ക ഫാ​ക്ട് ഷീ​റ്റ് പ്ര​കാ​ശ​ന​വും മ​റ​യൂ​ർ ശ​ർ​ക്ക​ര വെ​ബ് സൈ​റ്റ് പ്ര​കാ​ശ​ന​വും മാ​പ്കോ പ്ര​തി​നി​ധി​ക​ൾ​ക്ക് കൈ​മാ​റി.