യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക്രൈംബ്രാ​ഞ്ച് ഓ​ഫീ​സ് മാ​ർ​ച്ച് 22-ന്
Thursday, July 18, 2019 10:55 PM IST
നെ​ടു​ങ്ക​ണ്ടം: പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ക​സ്റ്റ​ഡി​മ​ര​ണ​ത്തി​ൽ വ്യ​ക്ത​മാ​യ പ​ങ്കു​ള്ള മു​ൻ ഇ​ടു​ക്കി എ​സ്പി കെ.​ബി. വേ​ണു​ഗോ​പാ​ലി​നെ ര​ക്ഷി​ക്കാ​നു​ള്ള ക്രൈം ​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നീ​ക്ക​ത്തി​നെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ലോ​ക്സ​ഭാ ക​മ്മി​റ്റി തൊ​ടു​പു​ഴ ക്രൈം ​ബ്രാ​ഞ്ച് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും.
22 ന് ​രാ​വി​ലെ 10ന് ​തു​ട​ങ്ങു​ന്ന മാ​ർ​ച്ച് പി.​ടി. തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​സ്റ്റ​ഡി മ​ര​ണ കേ​സി​ൽ നെ​ടു​ങ്ക​ണ്ടം സ്റ്റേ​ഷ​നി​ലെ ഏ​താ​നും പോ​ലീ​സു​കാ​രെ മാ​ത്രം പ്ര​തി​യാ​ക്കി മു​ൻ എ​സ്പി ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ര​ക്ഷ​പ്പെടു​ത്താ​നാ​ണ് ക്രൈം ​ബ്രാ​ഞ്ച് ശ്ര​മി​ക്കു​ന്ന​ത്. അ​റ​സ്റ്റി​ലാ​യ മു​ൻ എ​സ്ഐ അ​ട​ക്ക​മു​ള്ള പ്ര​തി​ക​ൾ എ​സ്പി​യാ​യി​രു​ന്ന കെ.​ബി.​വേ​ണു​ഗോ​പാ​ലി​ന്‍റെ പ​ങ്കി​നെ​പ്പ​റ്റി മൊ​ഴി​ന​ൽ​കി​യി​ട്ടു​ണ്ട്. എ​സ്ഐ ന​ൽ​കി​യ ജാ​മ്യാ​പേ​ക്ഷ​യി​ലും മു​ൻ എ​സ്പി​യു​ടെ അ​റി​വോ​ടെ​യാ​ണ് രാ​ജ്കു​മാ​റി​ന്‍റെ അ​റ​സ്റ്റും ക​സ്റ്റ​ഡി​യെ​ന്നും പ​റ​ഞ്ഞി​ട്ടു​ണ്ട്. ഈ ​മൊ​ഴി​ക​ൾ അ​ടി​സ്ഥാ​ന​മാ​ക്കി മു​ൻ​എ​സ്പി​യെ പ്ര​തി​ചേ​ർ​ത്ത് ചോ​ദ്യം ചെ​യ്യു​ന്ന​തി​ന് ഇ​തു​വ​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. മു​ൻ എ​സ്പി​യു​ടെ ഗ​ണ്‍​മാ​ന്‍റെ ഫോ​ണ്‍ രേ​ഖ​ക​ൾ നി​ർ​ണാ​യ​ക തെ​ളി​വ് ആ​കു​മെ​ന്നി​രി​ക്കെ ഇ​ത് പ​രി​ശോ​ധി​ക്കാ​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ൾ ക്രൈം ​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ വി​ശ്വാ​സ്യ​ത ഇ​ല്ലാ​താ​ക്കു​ന്നു. മു​ൻ​പ് അ​ഴി​മ​തി​ക്കേ​സ് അ​ട്ടി​മ​റി​ച്ച ച​രി​ത്ര​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നെ ത​ന്നെ ഈ ​സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് കേ​സ് അ​ട്ടി​മ​റി​ക്കാ​നാ​ണെ​ന്നും ഇ​തി​നെ​തി​രാ​യാ​ണ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നും യൂ​ത്ത്കോ​ണ്‍​ഗ്ര​സ് ലോ​ക്സ​ഭാ പ്ര​സി​ഡ​ന്‍റ് ബി​ജോ മാ​ണി പ​റ​ഞ്ഞു.