സെ​ൽ​വ​രാ​ജ് കൊ​ല​പാ​ത​കം: കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മ​മെ​ന്ന്
Thursday, July 18, 2019 10:55 PM IST
നെ​ടു​ങ്ക​ണ്ടം: ഉ​ടു​ന്പ​ൻ​ചോ​ല​യി​ലെ സെ​ൽ​വ​രാ​ജി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് സെ​ൽ​വ​രാ​ജി​ന്‍റെ ഭാ​ര്യ ല​ക്ഷ്മി. പോ​ലീ​സും കോ​ണ്‍​ഗ്ര​സും ചേ​ർ​ന്നു​ണ്ടാ​ക്കി​യ ധാ​ര​ണ​പ്ര​കാ​ര​മാ​ണ് ഇ​പ്പോ​ൾ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. അ​രു​ൾ​ഗാ​ന്ധി​യെ​യും ചി​ന്പു​വി​നെ​യും​മാ​ത്രം പ്ര​തി​യാ​ക്കി കേ​സ് അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് പോ​ലീ​സ് ശ്ര​മി​ക്കു​ന്ന​ത്. കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കു​ള്ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് ക്ലാ​മ​റ്റ​ത്തി​ൽ സി​ബി​യെ കേ​സി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി​യ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും ല​ക്ഷ്മി ആ​രോ​പി​ച്ചു.
സെ​ൽ​വ​രാ​ജി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ നി​ല​വി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ മാ​റ്റി​നി​ർ​ത്തി കേ​സ് വീ​ണ്ടും അ​ന്വേ​ഷി​ക്ക​ണം. ഇ​താ​വ​ശ്യ​പ്പെ​ട്ട് ഇ​ടു​ക്കി എ​സ്പി​ക്ക് ക​ഴി​ഞ്ഞ​ദി​വ​സം പ​രാ​തി ന​ൽ​കി​യ​താ​യി ല​ക്ഷ്മി പ​റ​ഞ്ഞു.

ക​വി​ത - ക​ഥ വാ​യ​ന

നെ​ടു​ങ്ക​ണ്ടം: കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി കോ​ന്പ​യാ​ർ സം​സ്കാ​ര​പോ​ഷി​ണി ഗ്ര​ന്ഥ​ശാ​ല​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ക​വി​ത - ക​ഥ വാ​യ​ന​യും ച​ർ​ച്ച​യും 21-ന് ​രാ​വി​ലെ 10 മു​ത​ൽ ന​ട​ക്കും. ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് ഡി. ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. സാ​ഹി​ത്യ നി​രൂ​പ​ക​ൻ ജോ​ബി​ൻ ചാ​മ​ക്കാ​ല ഉ​ദ്ഘാ​ട​നം​ചെ​യ്യും. സെ​ക്ര​ട്ട​റി ടി.​പി. ഗോ​പാ​ല​ൻ, കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗം എ​ൽ.​വി. ഹ​രി​കു​മാ​ർ, എ​സ്. മ​നോ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. ആ​ന്‍റ​ണി മു​നി​യ​റ, ശ്രീ​കു​മാ​ർ ക​രി​യാ​ട്, കെ.​ആ​ർ. രാ​മ​ച​ന്ദ്ര​ൻ, ജി​ജോ രാ​ജ​കു​മാ​രി, ജോ​സ് കോ​നാ​ട്ട്, ജി​ജി കെ. ​ഫി​ലി​പ്പ്, ധ​ന​ഞ്ജ​ലി എം. ​ശ്രീ​ധ​ര​ൻ എ​ന്നി​വ​ർ ക​വി​ത, ക​ഥ വാ​യ​ന ന​ട​ത്തും.