കൂ​ന്പ​ൻ​പാ​റ മ​ല​മു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം നി​രോ​ധി​ച്ചു
Thursday, July 18, 2019 10:55 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കൂ​ന്പ​ൻ​പാ​റ മ​ല​മു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം വ​നം​വ​കു​പ്പ് പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചു. മ​ല​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ടം ഈ​റ്റ ഉ​പ​യോ​ഗി​ച്ച് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ കെ​ട്ടി​യ​ട​ച്ചു.
മു​ന്പ് മ​ല​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി ക​ട​ന്നാ​ൽ 5000 രൂ​പ പി​ഴ​യൊ​ടു​ക്ക​ണ​മെ​ന്നു കാ​ണി​ച്ചു​ള്ള ബോ​ർ​ഡ് മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​ത് അ​വ​ഗ​ണി​ച്ചും സ​ഞ്ചാ​രി​ക​ൾ കൂ​ടു​ത​ലാ​യി മ​ല​മു​ക​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ​നം​വ​കു​പ്പി​ന്‍റെ ഇ​പ്പോ​ഴ​ത്തെ ന​ട​പ​ടി.
അ​തേ​സ​മ​യം കൂ​ന്പ​ൻ​പാ​റ മ​ല​മു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം നി​രോ​ധി​ച്ച വ​നം​വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ പ്ര​തി​ഷേ​ധ​ം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. കൂ​ന്പ​ൻ​പാ​റ​യെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്കി ഉ​യ​ർ​ത്തി​കൊ​ണ്ടു​വ​രാ​ൻ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന് പ​ള്ളി​വാ​സ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം കെ.​ജെ. സി​ബി ആ​വ​ശ്യ​പ്പെ​ട്ടു.