മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണ​സ്തം​ഭ​നമെന്ന് യു​ഡി​എ​ഫ്
Thursday, July 18, 2019 10:53 PM IST
ചെ​റു​തോ​ണി: മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റും ഭ​ര​ണ​ക​ക്ഷി മെ​ന്പ​ർ​മാ​രും ത​മ്മി​ലു​ള​ള ശീ​ത​സ​മ​രം​മൂ​ലം ഭ​ര​ണം സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് യു​ഡി​എ​ഫ് മ​രി​യാ​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തോ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.
യാ​തൊ​രു​വി​ധ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​വും ന​ട​ത്താ​ൻ പ​ഞ്ചാ​യ​ത്തി​നു ക​ഴി​യു​ന്നി​ല്ല. റോ​ഡു​ക​ളെ​ല്ലാം ത​ക​ർ​ന്ന് താ​റു​മാ​റാ​യി. പ​ഞ്ചാ​യ​ത്താ​സ്ഥാ​ന​ത്തേ​ക്കു​ള​ള പ്ര​ധാ​ന​റോ​ഡി​ൽ കാ​ൽ​ന​ട​യാ​ത്ര​പോ​ലും അ​സാ​ധ്യ​മാ​യി​രി​ക്കു​ക​യാ​ണ്. പ​ഞ്ചാ​യ​ത്തി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​പ്പി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടേ​ത്. പ​ഞ്ചാ​യ​ത്തി​ൽ അ​ഴി​മ​തി കൊ​ടി​കു​ത്തി​വാ​ഴു​ക​യാ​ണ്. വാ​ർ​ഡു​ക​ൾ​തോ​റും പ​ഞ്ചാ​യ​ത്ത് സ്ഥാ​പി​ച്ച സോ​ളാ​ർ ലൈ​റ്റു​ക​ൾ പ​ല​തും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​വും നി​ല​വാ​ര​മി​ല്ലാ​ത്ത​തു​മാ​ണ് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ധ​ർ​ണ.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു. യു​ഡി​എ​ഫ് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ അ​പ്പ​ച്ച​ൻ വേ​ങ്ങ​ക്ക​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എ​ൻ. പു​രു​ഷോ​ത്ത​മ​ൻ, ജോ​യി വ​ള​ളി​യാം​ത​ടം, എ.​പി. ഉ​സ്മാ​ൻ, അ​നീ​ഷ് ജോ​ർ​ജ്, അ​നീ​ഷ് പ്ലാ​ശ​നാ​ൽ, ജോ​യി വ​ർ​ഗീ​സ്, ത​ങ്ക​ച്ച​ൻ വേ​ന്പേ​നി, ലാ​ൽ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ, അ​പ്പ​ച്ച​ൻ ക​ണം​കൊ​ന്പി​ൽ, ജോ​ജോ ച​ക്കാം​കു​ന്നേ​ൽ, തോ​മ​സു​കു​ട്ടി, മാ​നി രാ​മ​ൻ, ജോ​സ​ഫ് പ​ന്ന​ക്ക​ൽ, എ​ൽ​സ​മ്മ ലൂ​ക്കോ​സ്, സി​സി​ലി, ആ​ലീ​സ് വ​ർ​ഗീ​സ്, ജ​യിം​സ് അ​ന്പ​ഴ​ത്തു​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.