ഹോ​ളി​ഫാ​മി​ലി ആ​ശു​പ​ത്രി​യി​ൽ ദീ​പി​ക ഹെ​ൽ​ത്ത് കാ​ർ​ഡ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, July 17, 2019 10:24 PM IST
തൊ​ടു​പു​ഴ:​ദീ​പി​ക വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കു​ന്ന​വ​ർ​ക്ക് മു​ത​ല​ക്കോ​ടം ഹോ​ളി​ഫാ​മി​ലി ആ​ശു​പ​ത്രി​യും ദീ​പി​ക​യും ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബും ചേ​ർ​ന്ന് ഹെ​ൽ​ത്ത് കാ​ർ​ഡി​ലൂ​ടെ ചി​കി​ത്സാ ആ​നു​കൂ​ല്യം ന​ൽ​കു​ന്ന എ​ച്ച്എ​ഫ്ഡി​എ​ച്ച്സി (ഹോ​ളി​ഫാ​മി​ലി ദീ​പി​ക ഹെ​ൽ​ത്ത് കാ​ർ​ഡ്) പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി. ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ രാ​ഷ്ട്ര​ദീ​പി​ക ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം റ​വ.​ഡോ.​തോ​മ​സ് പോ​ത്ത​നാ​മു​ഴി മു​ത​ല​ക്കോ​ടം റീ​ജ​ണ്‍ പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് പ​ള്ളി​ക്ക​മ്യാ​ലി​ക്ക് ഹെ​ൽ​ത്ത് കാ​ർ​ഡ് ന​ൽ​കി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
സോ​ണ്‍ പ്ര​സി​ഡ​ന്‍റ് ജി​ബോ​യി​ച്ച​ൻ വ​ട​ക്ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​എ​ഫ്സി സോ​ണ്‍ ഡ​യ​റ​ക്ട​ർ ഫാ.​സെ​ബാ​സ്റ്റ്യ​ൻ പോ​ത്ത​നാ​മു​ഴി പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.
ഡി​എ​ഫ്സി സം​സ്ഥാ​ന ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ ജോ​യി ന​ടു​ക്കു​ടി,ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ത്രേ​സ്യാ​മ്മ പ​ള്ളി​ക്കു​ന്നേ​ൽ എ​സ്എ​ച്ച്, മു​ത​ല​ക്കോ​ടം ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ.​ജോ​സ​ഫ് അ​ട​പ്പൂ​ര്, ഡി​എ​ഫ്സി സോ​ണ്‍ ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​മ​സ് കു​ണി​ഞ്ഞി,സം​സ്ഥാ​ന വ​നി​ത​വി​ഭാ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി മി​നി മാ​നു​വ​ൽ, ക​രി​മ​ണ്ണൂ​ർ റീ​ജ​ണ്‍ ഡ​യ​റ​ക്ട​ർ ഫാ.​ജോ​സ് കി​ഴ​ക്കേ​ൽ,ഡി​എ​ഫ്സി മു​ത​ല​ക്കോ​ടം റീ​ജ​ണ്‍ അ​സി.​ഡ​യ​റ​ക്ട​ർ ഫാ.​ജെ​യ്സ​ണ്‍ നി​ര​വ​ത്ത്,സോ​ണ്‍ ട്ര​ഷ​റ​ർ ടോം ​ജെ.​ക​ല്ല​റ​യ്ക്ക​ൽ,സി​സ്റ്റ​ർ ലി​ൻ​സി എ​സ്എ​ച്ച്,സോ​ണ്‍ വ​നി​ത​വി​ഭാ​ഗം ട്ര​ഷ​റ​ർ ലൂ​സി മൈ​ക്കി​ൾ,മൂ​വാ​റ്റു​പു​ഴ റീ​ജ​ണ്‍ സെ​ക്ര​ട്ട​റി പ്ര​ഫ.​തോ​മ​സ് ലാ​സ​ർ,ക​രി​മ​ണ്ണൂ​ർ റീ​ജ​ണ്‍ പ്ര​സി​ഡ​ന്‍റ് കെ.​ജെ.​തോ​മ​സ്,മൈ​ല​ക്കൊ​ന്പ് റീ​ജ​ണ്‍ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ക്കു​ഴി,ദീ​പി​ക ഇ​ടു​ക്കി ജി​ല്ലാ ബ്യൂ​റോ ചീ​ഫ് ജെ​യി​സ് വാ​ട്ട​പ്പി​ള്ളി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ദീ​പി​ക​യു​ടെ വാ​ർ​ഷി​ക വ​രി​ക്കാ​രാ​കു​ന്ന ഇ​ൻ​പേ​ഷ്യ​ൻ​സി​നാ​ണ് ഹെ​ൽ​ത്ത് കാ​ർ​ഡി​ലൂ​ടെ ഒ​രു വ​ർ​ഷ​ത്തേ​ക്ക് ഹോ​ളി​ഫാ​മി​ലി ആ​ശു​പ​ത്രി​യി​ൽ മ​രു​ന്നി​നൊ​ഴി​കെ മ​റ്റു ചി​കി​ൽ​സ​ക​ൾ​ക്കും ചി​കി​ൽ​സാ സൗ​ക​ര്യ​ങ്ങ​ൾ​ക്കും പ​രി​ശോ​ധ​ന​ക​ൾ​ക്കും പ​ത്തു ശ​ത​മാ​നം ഇ​ള​വു ല​ഭി​ക്കു​ന്ന​ത്.
ദീ​പി​ക ദി​ന​പ​ത്രം ഒ​രു​വ​ർ​ഷ​ത്തേ​ക്ക് 2,500 രൂ​പ ന​ൽ​കി എ​ടു​ക്കു​ന്ന​വ​ർ​ക്ക് ഹെ​ൽ​ത്ത് കാ​ർ​ഡ് ല​ഭി​ക്കും.
ഫോ​ണ്‍:8086 303 215.