ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് മൂ​ന്ന് സംസ്ഥാന പു​ര​സ്കാ​ര​ം
Wednesday, July 17, 2019 10:23 PM IST
വെ​ള്ളി​യാ​മ​റ്റം : സം​സ്ഥാ​ന സ​ർ​ക്കാ​ർ ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് വേ​ണ്ടി ന​ട​പ്പാ​ക്കു​ന്ന ക്ഷീ​ര സാ​ന്ത്വ​നം ഇ​ൻ​ഷ്വറ​ൻ​സ് പ​ദ്ധ​തി​യു​ടെ ധ​ന​സ​ഹാ​യ പ​ദ്ധ​തി സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ന​ട​പ്പാ​ക്കി​യ​തി​നു​ള്ള പു​ര​സ്കാ​രം ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് ല​ഭി​ച്ചു.
2018- 19 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 700 ക്ഷീ​ര ക​ർ​ഷ​ക​ർ​ക്കാ​ണ് ഈ ​പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം ന​ൽ​കി​യ​ത് . പ​ദ്ധ​തി​യു​ടെ പ്രീ​മി​യം തു​ക 7000 രൂ​പ​യാ​ണ്. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന 520 ക​ർ​ഷ​ക​ർ​ക്ക് 2500 രൂ​പ​യും പ​ട്ടി​ക​ജാ​തി​യി​ൽ​പ്പെ​ട്ട 40 ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് 4600 രൂ​പ​യും പ​ട്ടി​ക​വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട 140 ക​ർ​ഷ​ക​ർ​ക്ക് 7000 രൂ​പ​യും ധ​ന സ​ഹാ​യ​മാ​യി ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ല്കി. ഇ​തു കൂ​ടാ​തെ പ​ദ്ധ​തി പ്ര​കാ​രം ഗു​ണ​ഭോ​ക്താ​ക്ക​ളാ​കു​ന്ന ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ വ​രെ സൗ​ജ​ന്യ ചി​കി​ത്സാ ധ​ന​സ​ഹാ​യ​വും പ​ശു​ക്ക​ൾ​ക്ക് ജീ​വ​ഹാ​നി സം​ഭ​വി​ച്ചാ​ൽ 50000 രൂ​പ ന​ഷ്ട​പ​രി​ഹാ​രത്തു​ക​യും കു​ടും​ബ​നാ​ഥ​ന് അ​പ​ക​ട മ​ര​ണം സം​ഭ​വി​ച്ചാ​ൽ നാ​ലു ല​ക്ഷം രൂ​പ ഇ​ൻ​ഷ്വറ​ൻ​സ് തു​ക​യും ല​ഭി​ക്കും. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​തി​ന് ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സ് സം​സ്ഥാ​ന​ത്തെ മി​ക​ച്ച ഓ​ഫീ​സാ​യും പ​ദ്ധ​തി നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഇ​ളം​ദേ​ശം ബ്ലോ​ക്ക് ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സ​ർ എം.​ബി. സു​ധീ​ഷ് കു​മാ​ർ മി​ക​ച്ച ഓ​ഫീ​സ​ർ ആ​യും ഏ​റ്റ​വും കൂ​ടു​ത​ൽ ക്ഷീ​ര ക​ർ​ഷ​ക​രെ ഇ​ൻ​ഷ്വറ​ൻ​സ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ന് ഇ​ളം​ദേ​ശം ബ്ലോ​ക്കി​ൽ ഉ​ൾ​പ്പെ​ട്ട പൂ​മാ​ല ക്ഷീ​രോ​ത്പാ​ദ​ക സം​ഘം മി​ക​ച്ച സം​ഘ​മാ​യും തെ​ര​ഞ്ഞെ​ടു​ത്തു. എ​റ​ണാ​കു​ളം ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി കെ. ​രാ​ജു വി​ൽ നി​ന്നും ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ർ​ട്ടി​ൽ മാ​ത്യു പു​ര​സ്കാ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.
പി.​ടി. തോ​മ​സ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​റ​ണാ​കു​ളം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സോ​ളി കു​ര്യാ​ക്കോ​സ്, കേ​ര​ള സ​ഹ​ക​ര​ണ മി​ൽ​ക്ക് ഫെ​ഡ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ പി.​എ. ബാ​ല​ൻ മാ​സ്റ്റ​ർ, കേ​ര​ള ക്ഷീ​ര ക​ർ​ഷ​ക ക്ഷേ​മ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ എ​ൻ. രാ​ജ​ൻ, ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് ഡ​യ​റക്ട​ർ ഇ​ൻ ചാ​ർ​ജ് എ​സ്. ശ്രീ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.