വ​ഴി​ക്ക​ണ്ണ് പ​ദ്ധ​തി ഉൗ​ർ​ജി​ത​മാ​ക്കാ​ൻ അ​വ​ലോ​ക​ന​യോ​ഗം നാ​ളെ
Tuesday, July 16, 2019 10:13 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ​യും സാ​മൂ​ഹ്യ സാം​സ്കാ​രി​ക വി​ദ്യാ​ഭ്യാ​സ ത​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ അ​പ​ക​ട​ര​ഹി​ത തൊ​ടു​പു​ഴ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ന​ട​ന്നു വ​രു​ന്ന വ​ഴി​ക്ക​ണ്ണ് പ​ദ്ധ​തി​യു​ടെ തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് യോ​ഗം നാ​ളെ നാ​ലി​ന് ജ​ന​മൈ​ത്രി പോ​ലീ​സ് ഹാ​ളി​ൽ ചേ​രും. തൊ​ടു​പു​ഴ ടൗ​ണി​ലെ ട്രാ​ഫി​ക് വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ശ​ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ക​യാ​ണ് യോ​ഗ​ത്തി​ന്‍റെ ല​ക്ഷ്യം. ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി ദി​നേ​ശ് എം.​പി​ള്ള മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജെ​സി ആ​ന്‍റണി, ഡി​വൈ​എ​സ്പി കെ.​പി.​ജോ​സ് ത​ഹ​സി​ൽ​ദാ​ർ വി​നോ​ദ് രാ​ജ്, പി​ഡ​ബ്ല്യു​ഡി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ കെ.​പി.​ജാ​ഫ​ർ ഖാ​ൻ, ജോ​യി​ൻ​റ് ആ​ർ​ടി​ഒ എ​ൻ.​ശ​ങ്ക​ര​ൻ പോ​റ്റി, ഐ​എം​എ ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​സി.​വി ജേ​ക്ക​ബ്, ഡോ. ​സു​ദ​ർ​ശ​ൻ, ട്രാ​ക്ക് പ്ര​സി​ഡ​ൻ​റ് ജെ​യിം​സ് ടി. ​മാ​ളി​യേ​ക്ക​ൽ, സെ​ക്ര​ട്ട​റി സ​ണ്ണി തെ​ക്കേ​ക്ക​ര എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു.
കൂ​ടാ​തെ കെ ​എ​സ്ആ​ർ​ടി​സി, വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​ട​ന, ബ​സ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ട്ടോ​റി​ക്ഷ യൂ​ണി​യ​ൻ, വ​ഴി​യോ​ര ക​ച്ച​വ​ട സം​ഘ​ട​ന, മ​റ്റു സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ ഭാ​ര​വാ​ഹി​ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും​നി​ല​വി​ൽ പോ​ലീ​സ്, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വാ​ഹ​ന പ​രി​ശോ​ധ​ന, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ, കൗ​ണ്‍​സി​ലിം​ഗ് തു​ട​ങ്ങി​യ​വ​യി​ലൂ​ടെ തൊ​ടു​പു​ഴ​യി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​യ്ക്കു​വാ​ൻ സാ​ധി​ച്ചി​രു​ന്നു. ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ത്തി​യ റോ​ഡ് സ​ർ​വെ യു​ടെ​യും ജ​ന​ങ്ങ​ളി​ൽ നി​ന്നും സം​ഘ​ട​ന​ക​ളി​ൽ നി​ന്നും ല​ഭി​ച്ചി​ട്ടു​ള്ള പ​രാ​തി​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളും ജം​ഗ്ഷ​നു​ക​ളും സ​ന്ദ​ർ​ശി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​ട്ടേ​റെ മാ​റ്റ​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു.​ന​ഗ​ര​ത്തി​ലെ വ​ണ്‍​വേ സം​വി​ധാ​നം, ബ​സ് സ്റ്റോ​പ്പു​ക​ളു​ടെ സ്ഥാ​നം, ബ​സ് റൂ​ട്ടു​ക​ളു​ടെ പു​ന​ർ നി​ർ​ണ​യം, ഓ​ട്ടോ സ്റ്റാ​ൻ​ഡു​ക​ളു​ടെ സ്ഥാ​ന നി​ർ​ണ​യം, വ​ഴി​യോ​ര ക​ച്ച​വ​ടം, കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ, മു​ന്ന​റി​യി​പ്പ്ദി​ശാ​ബോ​ർ​ഡു​ക​ൾ , നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ, വേ​ഗ​ത കു​റ​യ്ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സം​വി​ധാ​നം, പ​തി​വാ​യി അ​പ​ക​ടം ന​ട​ക്കു​ന്ന ജം​ഗ്ഷ​നു​ക​ളി​ൽ പ്ര​ത്യേ​ക സം​വി​ധാ​നം, ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ളു​ടെ കു​റ​വ് എ​ന്നി​വ​യി​ൽ ഇ​ട​പെ​ട​ലു​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി. ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​ശ​ന​ങ്ങ​ൾ​ക്ക് വി​വി​ധ ത​ല​ത്തി​ലു​ള്ള​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കാ​നാ​ണ് നീ​ക്കം.