ജി​ല്ല​യി​ൽ കു​ള​ന്പു​രോ​ഗ പ്ര​തി​രോ​ധ യ​ജ്ഞം ഇ​ന്നാ​രം​ഭി​ക്കും
Tuesday, July 16, 2019 10:12 PM IST
തൊ​ടു​പു​ഴ:​കു​ള​ന്പു​രോ​ഗ പ്ര​തി​രോ​ധ യ​ജ്ഞ​ത്തി​നു ഇ​ന്നു ജി​ല്ല​യി​ൽ ആ​രം​ഭം കു​റി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.​
ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​നു പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ ഫാ​മി​ലെ ഉ​രു​ക്ക​ൾ​ക്ക് വാ​ക്സി​നേ​ഷ​ൻ ന​ൽ​കി​നി​ർ​വ​ഹി​ക്കും.​കു​ള​ന്പു​രോ​ഗം സം​സ്ഥാ​ന​ത്തു​നി​ന്നും ഉ​ൻ​മൂ​ല​നം ചെ​യ്യു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2004മു​ത​ൽ നാ​ഷ​ണ​ൽ​ഡ​യ​റി ഡ​വ​ല​പ്മെ​ന്‍റ് ബോ​ർ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് കു​ള​ന്പു​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​ത്.​അ​ടു​ത്ത​മാ​സം 12 വ​രെ​യു​ള്ള 21 പ്ര​വ​ർ​ത്തി​ദി​ന​ങ്ങ​ളി​ലാ​ണ് കു​ത്തി​വ​യ്പ് ന​ൽ​കു​ന്ന​ത്. ഒ​രു വാ​ക്സി​നേ​റ്റ​റും സ​ഹാ​യി​യും ഉ​ൾ​പ്പെ​ടെ 122 വാ​ക്സി​നേ​ഷ​ൻ സ​ക്വാ​ഡു​ക​ളെ ജി​ല്ല​യി​ൽ ഇ​തി​നാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.​പ്ര​ത്യേ​കം ഒ​രു​ക്കി​യി​ട്ടു​ള്ള ക്യാ​ന്പു​ക​ൾ മു​ഖേ​ന​യും ഭ​വ​ന സ​ന്ദ​ർ​ശ​ന​ത്തി​ലൂ​ടെ​യു​മാ​യി​രി​ക്കും കു​ത്തി​വ​യ്പ് ന​ൽ​കു​ന്ന​ത്.​പ​ശു,എ​രു​മ എ​ന്നി​വ​യ്ക്ക് പ​ത്തു​രൂ​പ വീ​തം വാ​ക്സി​നേ​ഷ​ൻ ചാ​ർ​ജ് ന​ൽ​ക​ണം.​ജി​ല്ല​യി​ൽ 90074 പ​ശു​ക്ക​ൾ​ക്കും 5690 എ​രു​മ​ക​ൾ​ക്കും 11696 പ​ന്നി​ക​ൾ​ക്കു​മാ​ണ് വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ന്ന​ത്.​മൂ​ന്നു​മാ​സ​ത്തി​ൽ താ​ഴെ​യു​ള്ള ക​ന്നു​കു​ട്ടി​ക​ൾ,ചി​കി​ൽ​സ​യി​ലു​ള്ള​വ,പൂ​ർ​ണ​ഗ​ർ​ഭി​ണി​ക​ളാ​യ ഉ​രു​ക്ക​ൾ എ​ന്നി​വ​യ്ക്ക് കു​ത്തി​വ​യ്പ് ന​ൽ​കി​ല്ല.​കു​ത്തി​വ​യ്പി​ന് വി​ധേ​യ​മാ​ക്കു​ന്ന ക​ന്നു​കാ​ലി​ക​ൾ​ക്ക് മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​ന്‍റെ​യും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ​യും പ​ദ്ധ​തി​ക​ളി​ൽ മു​ൻ​ഗ​ണ​ന ല​ഭി​ക്കും. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ജി​ല്ല​യി​ൽ 81.9 ശ​ത​മാ​നം വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്ക് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ൽ​കി ഇ​ടു​ക്കി ജി​ല്ല സം​സ്ഥാ​ന​ത​ല​ത്തി​ൽ ര​ണ്ടാം സ്ഥാ​നം നേ​ടി​യി​രു​ന്നു. പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ. ​സാ​ജു ജോ​സ​ഫ്, ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ർ ഡോ. ​ജി​ജി​മോ​ൻ ജോ​സ​ഫ്, ഡോ. ​റീ​ന മേ​രി ഏ​ബ്ര​ഹാം,ഡോ.​അ​ജീ​ഷ് ആ​ന്‍റ​ണി,ഡോ.​സാ​നി തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.