വേ​ണേ​ൽ പാ​ഷ​ൻ ഫ്രൂ​ട്ട് പാ​റ​ക്കെ​ട്ടി​ലും
Tuesday, July 16, 2019 10:12 PM IST
ക​ട്ട​പ്പ​ന: സാ​ബു​വി​ന്‍റെ പു​ര​യി​ട​ത്തി​ലെ പാ​റ​ക്കെ​ട്ടി​ൽ ഇ​പ്പോ​ൾ പാ​ഷ​ൻ ഫ്രൂ​ട്ട് പ​ട​ർ​ന്നു പ​ന്ത​ലി​ച്ചു കി​ട​ക്കു​ക​യാ​ണ്.
വേ​ന​ൽ​ച്ചൂ​ടി​ൽ പാ​റ​പ്പു​റം ചു​ട്ടു​പൊ​ള്ളു​ന്ന​തി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ആ​രം​ഭി​ച്ച കൃ​ഷി​യി​ൽ​നി​ന്നു പ്ര​തി​വാ​രം നൂ​റു കി​ലോ​ഗ്രാം പാ​ഷ​ൻ ഫ്രൂ​ട്ടാ​ണ് വി​ള​വെ​ടു​ക്കു​ന്ന​ത്.
നി​ര​പ്പേ​ൽ​ക​ട പ​ത്തി​ൽ സാ​ബു ആ​റു​മാ​സം മു​ന്പാ​ണ് പാ​ഷ​ൻ ഫ്രൂ​ട്ട് കൃ​ഷി​യെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്ന​ത്. പ​ക​ൽ സ​മ​യ​ത്ത് ചു​ട്ടു​പൊ​ള്ളു​ന്ന 18 സെ​ന്‍റ് സ്ഥ​ല​ത്തെ പാ​റ​ക്കെ​ട്ടി​ൽ​ത​ന്നെ പ​രീ​ക്ഷ​ണം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. പാ​റ​യു​ടെ മു​ക​ളി​ൽ മ​ണ്ണി​ട്ട് ത​ട​മൊ​രു​ക്കി 14 മൂ​ട് പാ​ഷ​ൻ ഫ്രൂ​ട്ട് വ​ള്ളി​ക​ൾ ന​ട്ടു. ജൈ​വ​വ​ള പ്ര​യോ​ഗ​വും കൃ​ത്യ​മാ​യ ജ​ല​സേ​ച​ന​വും ന​ൽ​കി​യ​പ്പോ​ൾ ആ​റു​മാ​സം​കൊ​ണ്ട് പാ​ഷ​ൻ ഫ്രൂ​ട്ട് പ​ട​ർ​ന്നു​പ​ന്ത​ലി​ച്ച് വി​ള​വെ​ടു​പ്പി​നു പാ​ക​മാ​യി.
നി​ല​വി​ൽ വി​ള​വെ​ടു​പ്പാ​രം​ഭി​ച്ചി​ട്ടു നാ​ലാ​ഴ്ച​യാ​യി. ഇ​തി​നോ​ട​കം 8000 രൂ​പ​യു​ടെ പ​ഴ​ങ്ങ​ൾ ക​ട്ട​പ്പ​ന​യി​ലെ വി​പ​ണി​യി​ൽ വി​ൽ​പ​ന ന​ട​ത്തി. കി​ലോ​ഗ്രാ​മി​നു 40 മു​ത​ൽ 45 രൂ​പ വ​രെ​യാ​ണ് വി​ല.
ക​ഴി​ഞ്ഞ​വ​ർ​ഷ​ങ്ങ​ളി​ൽ വേ​ന​ൽ​ക്കാ​ല​ത്ത് പാ​റ​ക്കെ​ട്ട് ചു​ട്ടു​പൊ​ള്ളു​ന്ന​തോ​ടെ വീ​ട്ടി​ൽ താ​മ​സി​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു.
ഇ​പ്പോ​ൾ പാ​റ​ക്കെ​ട്ടി​നു പ​ന്ത​ലാ​യ​തോ​ടെ പ​ക​ൽ​ച്ചൂ​ടി​ൽ​നി​ന്നു ആ​ശ്വാ​സ​വു​മാ​യി. പാ​ഷ​ൻ ഫ്രൂ​ട്ടി​നൊ​പ്പം പു​ളി, നാ​ര​കം, അ​ത്തി എ​ന്നി​വ​യും പാ​റ​പ്പു​റ​ത്ത് കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. കൂ​ടാ​തെ അ​ത്യു​ൽ​പാ​ദ​ന ശേ​ഷി​യു​ള്ള കാ​ന്ത​ല്ലൂ​ർ പാ​ഷ​ൻ ഫ്രൂ​ട്ടും ഇ​വി​ടെ വ​ള​രു​ന്നു.