വീ​ടു​ക​ളു​ടെ താ​ക്കോ​ൽ കൈ​മാ​റി
Tuesday, July 16, 2019 10:10 PM IST
രാ​ജ​കു​മാ​രി: രാ​ജ​കു​മാ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​യ ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യു​ടെ താ​ക്കോ​ൽ​ദാ​നം ന​ട​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ആ​റ്റു​പു​റം ഉ​ദ്ഘാ​ട​നം​ചെ​യ്തു. പ​ദ്ധ​തി​വ​ഴി നി​ർ​മി​ച്ച ഏ​ഴു ഭ​വ​ന​ങ്ങ​ളു​ടെ താ​ക്കോ​ൽ​ദാ​ന​മാ​ണ് ന​ട​ന്ന​ത്.
വൈ​സ്പ്ര​സി​ഡ​ന്‍റ് ജ​യ​മോ​ൾ ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ഷേ​ർ​ളി വി​ത്സ​ണ്‍, പി.​പി. ജോ​യി, പി.​ടി. എ​ൽ​ദോ, പി.​ര​വി, സു​മ സു​രേ​ന്ദ്ര​ൻ, കെ.​കെ.​ത​ങ്ക​ച്ച​ൻ, രാ​ധാ​മ​ണി പു​ഷ്പ​ജ​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ടി.​എ നി​സാ​ർ, വി​ഇ​ഒ ജി​ജോ ജോ​യി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കോ​ഫി ബോ​ർ​ഡ് ഓ​ണ്‍​ലൈ​ൻ മാ​ർ​ക്ക​റ്റിം​ഗ്

അ​ടി​മാ​ലി: കാ​പ്പി ക​ർ​ഷ​ക​ർ​ക്കാ​യി കോ​ഫി ബോ​ർ​ഡ് സൗ​ജ​ന്യ​മാ​യി ഓ​ണ്‍​ലൈ​ൻ വി​പ​ണ​ന സം​രം​ഭം തു​ട​ങ്ങു​ന്നു. കാ​പ്പി ക​ർ​ഷ​ക​ർ​ക്ക് സൗ​ജ​ന്യ​മാ​യി ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കി ഇ​ന്ത്യ​യി​ലും ലോ​ക​മെ​ന്പാ​ടും വി​പ​ണം ന​ട​ത്താ​നു​ള്ള വേ​ദി​യാ​ണ്. ര​ജി​സ്റ്റ​ർ​ചെ​യ്യാ​ൻ താ​ൽ​പ​ര്യ​മു​ള്ള കാ​പ്പി ക​ർ​ഷ​ക​ർ അ​ടി​മാ​ലി കോ​ഫി​ബോ​ർ​ഡ് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 04864222689, 8593855583.